ചങ്ങനാശേരിയില്‍ ദൈവശാസ്ത്ര സിമ്പോസിയം

Monday 30 November -0001

 

ചങ്ങനാശേരിയില്‍ ദൈവശാസ്ത്ര സിമ്പോസിയം

 

ചങ്ങനാശേരി: മാര്‍ അപ്രേം റിസേര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഓറിയന്‍റല്‍ സ്റ്റഡീസിന്‍െറ (MARIOS) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 9 .30 മുതല്‍ വൈകു ന്നേരം 4  വരെ ചങ്ങനാശേരി അസംപ്ഷന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് 'സീറോ മലബാര്‍ സഭയുടെ അജപാലന അവകാശ പുനഃസ്ഥാപനം: സാദ്ധ്യതകളും വെല്ലുവിളികളും'  എന്ന വിഷയത്തെപ്പറ്റി സിമ്പോസിയം നടത്തപ്പെടുന്നു. രാവിലെ പത്തു മണിക്കു അഭിവന്ദ്യ മാര്‍ ജോസഫ് പവ്വത്തില്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അതിരൂപതാസഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിക്കും. തുടര്‍ന്ന് ഷംഷാബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ പ്രഭാഷണം നടത്തും. സിമ്പോസിയത്തില്‍ മല്പാന്‍ ഫാ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. ജോസഫ് കടുപ്പില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വെ. റവ . ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, റവ . ഡോ . സി. അമല SH, അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ മോഡറേറ്റര്‍മാര്‍ ആയിരിക്കും. സിമ്പോസിയത്തിന്‍െറ സമാപനത്തില്‍ മാര്‍ ജോസഫ് പവ്വത്തില്‍, മല്പാന്‍ ഫാ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ എന്നിവരെ ആദരിക്കും. വെ. റവ . ഡോ. ജയിംസ് പാലക്കല്‍, വെ. റവ . ഫാ .ജോസ് മുട്ടത്തുപാടം എന്നിവര്‍ സംസാരിക്കും. റവ. ഡോ. സേവ്യര്‍ കൂടപ്പുഴ മറുപടി പ്രസംഗം നടത്തും. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറക്കല്‍ സിമ്പോസിയത്തിന്‍െറ സമാപന സന്ദേശം നല്‍കും. ഡയറക്ടര്‍ റവ.ഡോ. തോമസ് പാടിയത്ത് കൃതജ്ഞത പ്രകാശിപ്പിക്കും. സിമ്പോസിയത്തില്‍ പങ്കെടുക്കാനാ ഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.   

(റവ.ഡോ. തോമസ് പാടിയത്ത് -  9446201820 ,  റവ.ഡോ. വര്‍ഗീസ് താനമാവുങ്കല്‍ - 8547461903).

 


useful links