സംയുക്ത ക്രൈസ്തവ സമ്മേളനം

Monday, 30 April 2018
News Image

28-02-2019 തീയതി ചങ്ങനാശേരിയില്‍ കൂടിയ സംയുക്ത ക്രൈസ്തവ സമ്മേളനം ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ 2019 സംബന്ധിച്ച് പുറപ്പെടുവിക്കുന്ന പ്രസ്താവന.  
            അടുത്തയിടെ സംസ്ഥാന നിയമപരിഷ്ക്കരണ കമ്മീഷന്‍ കേരള സര്‍ക്കാരിനു സമര്‍പ്പിച്ച ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ 2019 കേരള ക്രൈസ്തവ  സഭയ്ക്ക് ആവശ്യമില്ല, അത് സ്വീകാര്യവുമല്ല; അതിനാല്‍ അത് പിന്‍വലിക്കണം. 
            സഭാ സ്വത്തുക്കളുടെ ഭരണത്തിന് വ്യവസ്ഥാപിതവും പരമ്പരാഗതവുമായ രീതിയും സുതാര്യമായ സംവിധാനങ്ങളും കേരളത്തിലെ സഭകള്‍ക്ക് ഉണ്ട്.  ഇത് നൂറ്റാണ്ടുകളായി സഭാ നിയമമനുസരിച്ചും രാജ്യനിയമങ്ങള്‍ക്ക് വിധേയപ്പെട്ടും നിര്‍വ്വഹിച്ചു വരുന്നു. സ്വത്തുക്കളെ സംബന്ധിച്ചും സഭാംഗങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങളെ സംബന്ധിച്ചും പരിഹാര വേദികളും മാര്‍ഗ്ഗങ്ങളും സഭയില്‍ ഉണ്ട്. കൂടാതെ നിലവില്‍ രാജ്യത്തെ നിയമ സംവിധാനങ്ങളുടെയും കോടതികളുടെയും പരിധിയില്‍  ഇത്തരം സഭാ വിഷയങ്ങള്‍ വരുന്നുമുണ്ട്. അതിനാല്‍ ഇക്കാര്യങ്ങള്‍ക്കായി പുതിയ ഒരു നിയമ നിര്‍മ്മാണത്തിന്‍റെ ആവശ്യമില്ല; അതിന് പ്രസക്തിയുമില്ല. 
            ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള സംവിധാനങ്ങളാണ് ഭാരത്തിലെ മതങ്ങള്‍.  മതസ്വാതന്ത്യവും,  മതവിഭാഗങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ നടത്തുന്നതിനും സ്വത്തുക്കള്‍ ആര്‍ജിക്കുന്നതിനും അവയുടെ ഭരണം നടത്തുന്നതിനുമുള്ള അവകാശവും ഭരണഘടന പ്രദാനം ചെയ്യുന്ന മൗലീക അവകാശങ്ങളാണ്.  വിവിധ മതവിഭാഗങ്ങള്‍ തങ്ങളുടെ വിശ്വാസ സ്വാതന്ത്യവും, സ്വത്ത് സംരക്ഷണാവകാശവും ഇപ്രകാരം നിര്‍വ്വഹിച്ചു വരുമ്പോള്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് മാത്രമായി ഇത്തരമൊരു നിയമനിര്‍മ്മാണം നടത്തുവാന്‍ ശ്രമിക്കുന്നത് മതനിരപേക്ഷതയുടെ ചൈതന്യത്തിന് നിരക്കാത്തതാണ്. ഇതിനു പിന്നില്‍ നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
             കേരള സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് ഓരോ സഭയിലും നൂറ്റാണ്ടുകളായി നിലവിലുള്ള രീതിയെ മാറ്റിമറിച്ച്, സഭാ സ്വത്തുക്കളെ സര്‍ക്കാര്‍ നിയന്ത്രണത്തിനു കീഴില്‍ കൊണ്ടുവരുവാനുള്ള നീക്കമാണ് പുതിയ ബില്ലിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്ന് കേരള ക്രൈസ്തവ സഭ ആശങ്കപ്പെടുന്നു. അതിനാല്‍ ഇന്ത്യന്‍ ഭരണഘടന മതങ്ങള്‍ക്ക് നല്‍കുന്ന മൗലീക അവകാശങ്ങളില്‍ കടന്നു കയറുന്നതിനോ, ഈ അവകാശങ്ങളെ നിയന്ത്രിക്കുന്നതോ, ആയ ഒരു നീക്കവും ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല.  
            സഭാസ്വത്തുക്കളുടെ ഇപ്പോഴത്തെ സമാധാന പൂര്‍ണ്ണവും ക്രമവല്‍കൃതവുമായ ഭരണം തര്‍ക്കങ്ങളും വ്യവഹാരങ്ങളും കൊണ്ട് കലുഷിതമാക്കുവാന്‍ ഇത്തരം നീക്കങ്ങള്‍  ഇടയാക്കും. സഭയുടെ ആന്തരിക സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും  സഭാ സ്വത്തുക്കളുടെ മേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍  ഏര്‍പ്പെടുത്തുന്നതുമായ നിയമ നിര്‍മ്മാണങ്ങള്‍ അംഗീകരിക്കാനാവില്ല. ഇതിനെതിരെ  വിശ്വാസികളുടെ സമൂഹം ജാഗ്രതയുള്ളവരാണ്. ആവശ്യസമയത്ത് വേണ്ട പ്രതികരണങ്ങള്‍ നടത്തുവാന്‍ അവര്‍ സജ്ജരുമാണ്. 
           അതിനാല്‍ കേരളസഭ ഈ കരട് ബില്ലിനെതിരെ ശക്തമായ അഭിപ്രായവും വിയോജിപ്പും രേഖപ്പെടുത്തുന്നു. ഈ ബില്‍ സംബന്ധിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ നിലപാടുകള്‍ വ്യക്തമാക്കണമെന്നും കേരളാ ഗവണ്‍മെന്‍റ് ഈ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും യോഗം ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ശക്തമായ തുടര്‍ പ്രതിഷേധവും തുടര്‍ നിയമ നടപടികളും ഉണ്ടാകുമെന്നും യോഗം മുന്നറിയിപ്പ് നല്കുന്നു.   
                     

                                 

 


Latest News

പ്രിയപ്പെട്ട മാത്യു വെട്ടിത്താനത്തച്ചന് ചങ്ങനാശേരി അതിരൂപതാ കുടുംബത്തിന്റെ ആദരാഞ്ജലികൾ ...
വത്തിക്കാൻ്റെ ജപ്പാനിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത് കാലം ചെയ്തു.
അഭിവന്ദ്യ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന് ചങ്ങനാശേരി അതിരൂപതയുടെ ആദരാഞ്ജലികൾ .
റവ. ഫാദർ ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ
ബർണാർദച്ചൻ: സുറിയാനി കത്തോലിക്കരുടെ പ്രഥമ സഭാചരിത്രകാരൻ
അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററങ്ങള്‍ വരുത്തണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്‍റെ ജീവിതരേഖ
അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ നവതിയുടെ നിറവിൽ
കോവിഡ് ബാധിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുന്നതിനു തടസമില്ല: ചങ്ങനാശേരി അതിരൂപത.
സഹന പുത്രി വി. അൽഫോൻസാമ്മ
റവ. സി. ജെയിൻ കൊട്ടാരം CMC (1935-2020):
Mar James Kalacherriyude Edayalekhanamgal Oru Padanam (Trans. Fr Sebastian Kalacherry)
അതിരൂപതാദിനത്തില്‍ 'ഹരിതസമൃദ്ധി' യ്ക്ക് തുടക്കം
മോൺസിഞ്ഞോൾ ജോർജ് കൂവക്കാട് വത്തിക്കാൻ കേന്ദ്രകാര്യാലയത്തിൽ നിയമിതനായി.
ഈശോയുടെ ‘ഇരട്ട’യായ തോമാശ്ലീഹാ. ദുക്റാന തിരുനാളും നസ്രാണികളും: ജൂലൈ 3 - ദുക്റാന തിരുനാളാചരണം
133-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
21-ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട്
അഞ്ചാമത് അതിരൂപതാ മഹായോഗം 2020 ഡിസംബര്‍ 16-19 തീയതികളില്‍
ജപമാല പ്രാര്‍ത്ഥനയുടെ ലുത്തീനിയയിൽ മൂന്നു യാചനകൾ കൂട്ടിച്ചേര്‍ക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം.
പാലക്കാട് രൂപതയുടെ പ്രഥമ സഹായ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിഷിക്തനായി
ചങ്ങനാശേരി അതിരൂപതയുടെ ഔദ്യോഗിക യൂറ്റൂബ് ചാനലായ MAAC TV ഉദ്ഘാടനം ചെയ്തു.
പ്രവാസികൾക്കു യാത്രാ ടിക്കറ്റ് നൽകി ചങ്ങനാശേരി പ്രവാസി അപ്പസ്തോലേറ്റ്
‘സൂലാഖാതിരുന്നാൾ (സ്വർഗാരോഹണത്തിരുന്നാൾ)’
133 മത് അതിരൂപതാ ദിനം മെയ് 20-ാം തീയതി ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ ആചരിച്ചു.
ദൈവകാരുണ്യത്തിന്റെ മനുഷ്യമുഖം
തരിശുഭൂമിയിലെ കൃഷി
അത്യപൂര്‍വ്വമായൊരു പെസഹാചരണം
ഈ വര്‍ഷം വീടുകളിലെ പെസഹാചരണത്തിനു ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ദൈവത്തില്‍ ആശ്രയിച്ചും ജാഗ്രത പുലര്‍ത്തിയും ഈ പകര്‍ച്ചവ്യാധിയെ നമുക്ക് അതിജീവിക്കാം
അതിരൂപതയില്‍ മതബോധനം സ്മാര്‍ട്ടാകുന്നു.
സാമ്പത്തിക സംവരണം നടപ്പിലാക്കാത്ത കേരള സർക്കാർ നടപടി കടുത്ത അനീതി: രൂപതകളുടെ സംയുക്ത സമിതി.
സാമ്പത്തിക സംവരണവും നീതി നിഷേധങ്ങളും
ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം
പെന്തക്കോസ്തായ്ക്ക് ഒരുക്കമായി പ്രാര്‍ത്ഥനാദിനങ്ങള്‍
ജീവകാരുണ്യത്തിന് 43 കോടി ചിലവഴിച്ച് അതിരൂപത
അതിരൂപതാ എക്‌സലന്‍സ് അവാര്‍ഡ് പ്രൊഫ. ജെ. ഫിലിപ്പിന്
മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമത്തെക്കുറിച്ച്
ആത്മാര്‍ത്ഥ നിറഞ്ഞ സൗഹൃദങ്ങള്‍ക്ക് ഉടമയായ പാടിയത്തച്ചന്‍
ഡിസംബര്‍ 18 അത്ഭുതസ്ലീവായുടെ തിരുനാളാചരണം
മോൺ. കണ്ടങ്കരി: ആധുനിക ചങ്ങനാശേരിയുടെ ശില്പി
..ചർച്ച് ബിൽ വെബ്‌സൈറ്റിൽ നിന്നും പിൻ വലിക്കണം: ജാഗ്രതാ സമിതി
ഞാ​യ​റാ​ഴ്ച​ക​ളി​ലെ പി​എ​സ്‌​സി പ​രീ​ക്ഷ ഒ​ഴി​വാ​ക്ക​ണം: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്
മതസ്വാതന്ത്ര്യം ധ്വംസിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാവില്ല: ജാഗ്രതാസമിതി
മതബോധനശുശ്രൂഷയും സഭാത്മക ജീവിത പരിശീലനവും
ദേശീയ വിദ്യാഭ്യാസനയം കുറ്റമറ്റരീതിയില്‍ രൂപീകരിക്കണം
പഞ്ചവത്സര അജപാലനപദ്ധതി ദ്വിതീയ വര്‍ഷം
കുട്ടനാടിനു സമഗ്രവികസനം: മന്ത്രി ജി. സുധാകരന്‍
ക്രൈസ്തവ നവോത്ഥാന മുന്നേറ്റങ്ങളെ അവഗണിക്കുന്നത് അപലപനീയം: ജാഗ്രതാസമിതി
കുട്ടനാട്ടില്‍ വേണ്ടത് പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതികള്‍: മാര്‍ പെരുന്തോട്ടം 
വിശുദ്ധിയുടെ പരിമളം പരത്തുന്ന ഓർമ
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും.
ഭരണഘടനാവിരുദ്ധതയുടെ ഇരുവഴികളിലൂടെ സര്‍വ്വാധിപത്യത്തിലേക്ക് ??
മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം മെത്രാപ്പോലീത്ത സ​​പ്ത​​തി​​യി​​ലേ​​ക്ക്
മാണിക്യക്കല്ലായ മാര്‍ഗ്ഗം
132-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
സംയുക്ത ക്രൈസ്തവ സമ്മേളനം
സഭാമക്കള്‍ വിവേകവും അച്ചടക്കവും പാലിക്കണം
കബറിടത്തില്‍ കണ്ടതും ചരിത്രം മൊഴിഞ്ഞതും...
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ആദ്ധ്യാത്മിക രംഗത്തെ പാളിച്ചകള്‍
മാ​ർ​ക്സി​സ​ത്തി​ന്‍റെ ഭാ​വി കേ​ര​ള​ത്തി​ൽ
ചങ്ങനാശേരിയില്‍ ദൈവശാസ്ത്ര സിമ്പോസിയം
ഇന്ത്യന്‍ ഭരണഘടന രൂപീകരണത്തില്‍ ക്രൈസ്തവദര്‍ശനങ്ങള്‍
തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ്മാ​താ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ര​ഥ്യം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഏ​റ്റെ​ടു​ക്കു​ന്നു
ഫോര്‍വേഡഡ് തിന്മ..
ഏക കത്തോലിക്കാ സഭയില്‍ വിവിധ സഭകളോ ?
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും
വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും തൊഴില്‍ കണ്ടെത്തുന്നതിന് പരിശീലന പദ്ധതി; OSAP
അതിരൂപതാ ദിനാചരണത്തിന്റെ ഇടവകതല ആഘോഷങ്ങള്‍ക്ക് തുടക്കം
സപ്പോര്‍ട്ട് എ ചൈല്‍ഡ് പദ്ധതി
സഭകളുടെ വ്യക്തിത്വം
വിശ്വാസ സംരക്ഷണത്തിന് എല്ലാ സമുദായങ്ങളും ഒന്നിച്ചുനില്‍ക്കണം: മാര്‍ തോമസ് തറയില്‍
സ​ർ​വാ​ധി​പ​ത്യ​ത്തി​ലേ​ക്കു തേ​ർ​തെ​ളി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​രം​ഗം
സഭ പ്രതിസന്ധികളെ അതിജീവിക്കണം