ബിഎസ്എഫ് കോണ്‍സ്റ്റബിള്‍, എച്ച്‌സി (വെറ്റിനറി) തസ്തിക

Thursday 02 March 2023

ബിഎസ്എഫ് കോണ്‍സ്റ്റബിള്‍, എച്ച്‌സി (വെറ്റിനറി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് rectt.bsf.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 6. ഈ റിക്രൂട്ട്‌മെന്റിലൂടെ 26 ഒഴിവുകൾ നികത്തും. ഇതില്‍ 18 എണ്ണം എച്ച്സി (വെറ്റിനറി) തസ്തികയിലും 8 എണ്ണം കോണ്‍സ്റ്റബിള്‍ തസ്തികയിലുമാണ്. 18 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

വെറ്റിനറി തസ്തികയിലേക്കുള്ള അപേക്ഷകര്‍ അംഗീകൃത ബോര്‍ഡില്‍ നിന്ന് 12-ാം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. അപേക്ഷകര്‍ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്ന് വെറ്റിനറി സ്റ്റോക്ക് അസിസ്റ്റന്റില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണം.

കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ നിന്നോ ഡിസ്‌പെന്‍സറിയില്‍ നിന്നോ വെറ്റിനറി കോളേജില്‍ നിന്നോ സര്‍ക്കാര്‍ ഫാമില്‍ നിന്നോ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ രണ്ട് വര്‍ഷത്തെ പരിചയം നേടിയിരിക്കണം.


useful links