മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തയുടെ സ്മരണിക 'നല്ലോർമ' എന്നപേരിൽ പുറത്തിറക്കി. പവ്വത്തിൽ പിതാവിന്റെ തൊണ്ണൂറ്റിമൂന്നാം ജന്മദിനത്തിൽ 2023 ഓഗസ്റ്റ് 14 രാവിലെ 10 നു അതിരൂപതാകേന്ദ്രത്തിൽ കൂടിയ സമ്മേളനത്തിൽ അഭി. മാർ ജോസഫ് പെരുന്തോട്ടം, അഭി. മാർ തോമസ് തറയിൽ, ഷംഷാബാദ് രൂപത സഹായമെത്രാൻ അഭി. മാർ തോമസ് പാടിയത്ത് എന്നിവർ ഒരുമിച്ചായിരുന്നു സ്മരണികയുടെ പ്രകാശനകർമം നിർവഹിച്ചത്. അതിരൂപതാ വികാരി ജനറാൾ മോൺ. വർഗീസ് താനമാവുങ്കൽ സ്വാഗതവും ഫാ. ആൻ്റണി മൂലയിൽ നന്ദിയുമറിയിച്ചു. അഭി. പവ്വത്തിൽ പിതാവിന്റെ സഹോദരൻ, കുടുംബാംഗങ്ങൾ, പ്രൊഫ. കുര്യാസ് കുമ്പളക്കുഴി, വിവിധ ഡിപ്പാർട്ടുമെൻറുകളുടെ തലവന്മാർ എന്നിവർ പങ്കെടുത്തു