വചന തിരുമണിക്കൂർ

Sunday 29 November 2020

അതിരൂപതയിൽ നാം ഒരു കുടുംബം എന്ന ആദർശ വാക്യത്തിൽ ഊന്നി ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ് - കുടുംബ കൂട്ടായ്മ  നേതൃത്വം കൊടുക്കുന്ന വചന തിരുമണിക്കൂർ ഇന്നു വൈകുന്നേരം 7 മുതൽ 8 വരെ നടക്കും. അതിരൂപതയിലെ എല്ലാ ഇടവകകളുടെയും പങ്കാളിത്തത്തോടെ 365 പേർ ചേർന്ന് ഒരു മണിക്കൂർ കൊണ്ട് ബൈബിൾ പൂർണ്ണമായും വായിച്ചുതീർക്കും. കോവിഡ് - 19 എന്ന മഹാമാരിയിൽ നിന്നും വചനശക്തിയാൽ മോചനം എന്നതാണ് നിയോഗം. അഭിവന്ദ്യ പിതാക്കന്മാർ, ഫൊറോന വികാരിയച്ചന്മാർ, ഡയറക്ടറച്ചന്മാർ, ആനിമേറ്റർ സിസ് റ്റേഴ്സ്, കുടുംബകൂട്ടായ്മ ലീഡേഴ്സ് എന്നിവർ പങ്കെടുക്കും. ഈ ഒരു മണിക്കൂർ സമയം  ദൈവവചന വായനയിലും പ്രാർത്ഥനയിലും ചെലവഴിക്കാൻ അതിരൂപതയിലെ എല്ലാ ഇടവകകളിലെയും എല്ലാ കുടുംബാംഗങ്ങളും  ശ്രദ്ധിക്കണമെന്ന് മാർ ജോസഫ് പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു. ദൈവവചന വായനയുടെ ദ്യശ്യങ്ങൾ  MAAC TV യിലൂടെ പിന്നീട്  പ്രദർശിപ്പിക്കുന്നതാണ്.


useful links