ആലപ്പുഴ: ആലപ്പുഴ-കരുവാറ്റ സെൻ്റ് ജോസഫ്സ് ഇടവകയുടെ 150-ാം ജൂബിലിയോടനുബന്ധിച്ച് ആലപ്പുഴ-തിരുവനന്തപുരം ദേശീയപാതയുടെ സമീപം വഴിയമ്പലം ജംഗ്ഷനിൽ പുതുതായി നിർമിച്ച ഏഴായിരം സ്ക്വയർ ഫീറ്റുള്ള ജൂബിലിസ്മാരകമായ സാൻജോസ് പ്ലാസ എന്ന ഷോപ്പിങ് കോംപ്ലക്സിന്റെ വെഞ്ചരിപ്പുകർമവും ഉദ്ഘാടനവും ജനുവരി 19 ഉച്ചകഴിഞ്ഞ് 2 മണിക്ക് അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. ഇടവകവികാരി ഫാ. ജോസഫ് ചോരേട്ടുചാമക്കാല, ഫാ. മാത്യു അഞ്ചിൽ (വികാരി, കൊല്ലം- ആയൂർ ക്രൈസ്റ്റ് ദ കിങ് ഫൊറോനാപ്പള്ളി) ഫാ. മാത്യു മുല്ലശ്ശേരി (വികാരി, ആലപ്പുഴ- കുമാരപുരം സെന്റ് മേരീസ് പള്ളി) തോമസ് കാഞ്ഞിരവേലിൽ (വൈസ് പ്രിൻസിപ്പൽ, പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജ്), ഫാ. ചെറിയാൻ കക്കുഴി (വികാരി, തിരുവല്ല-മുത്തൂർ സെന്റ് ആന്റണീസ് പള്ളി) ഇടവകാംഗങ്ങളായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ (പ്രൊക്യുറേറ്റർ, ചിക്കാഗോ സീറോമലബാർ രൂപത), ഫാ. ജസ്റ്റിൻ ചെറുവേലിൽ (തക്കല രൂപത), ഫാ. അലക്സാണ്ടർ നെൽപുരക്കൽ (വികാരി, ഏറ്റുമാനൂർ-പള്ളിക്കുന്ന് സെന്റ് തോമസ് പള്ളി) എന്നിവരും സിസ്റ്റേഴ്സും ഇടവകജനങ്ങളും പ്രസ്തുത കർമത്തിൽ പങ്കുചേർന്നു. തുടർന്ന്, ജൂബിലിയുടെ ഔദ്യോഗികമായ ആരംഭം തിരിതെളിച്ചും ജൂബിലിവിളംബരറാലിയുടെ ഫ്ലാഗ് ഓഫ് ചെയ്തും അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത നിർവഹിച്ചു.