2023 ഓഗസ്റ്റ് 11 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 നു പരി. കുർബാനയോടുകൂടി ചങ്ങനാശേരി സെൻറ് ബെർക്‌മെൻസ് കോളേജിൽ നവീകരിച്ച ലൈബ്രറിയുടെ വെഞ്ചരിപ്പുകർമം അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത നിർവഹിച്ചു. കോളേജ് മാനേജരും വികാരി ജനറാളുമായ മോൺ. ജയിംസ് പാലയ്ക്കൽ, കോളേജ് പ്രിൻസിപ്പൽ ഫാ. റെജി പ്ലാത്തോട്ടം, വൈസ് പ്രിൻസിപ്പൽസ്, ബർസാർ ഫാ. മോഹൻ മുടന്താഞ്ഞലിൽ, ലൈബ്രേറിയൻ ഫാ. അനൂപ് കിളിയാട്ടുശ്ശേരിൽ, അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവവിദ്യാർത്ഥികൾ, അനധ്യാപകർ എന്നിവർ പ്രസ്‌തുത കർമത്തിൽ സന്നിഹിതരായിരുന്നു.