ഇറ്റവാ മിഷനിൽ പരിശുദ്ധ മാതാവിന്റെ പിറവിത്തിരുന്നാൾ
Tuesday 14 September 2021
ഫാത്തേഗഡ് : ചങ്ങനാശ്ശേരി അതിരൂപതയുടെ ഭാഗമായ ഇറ്റവാ മിഷനിലെ ഫാത്തേഗഡ്, വി. അന്തോണിസിന്റെ ഇടവക ദൈവാലയത്തിൽ പരിശുദ്ധ മാതാവിന്റെ പിറവിത്തിരുന്നാൾ ഭക്തി ആദരപൂർവം കൊണ്ടാടി.സെപ്റ്റംബർ 1 മുതൽ 8വരെയുളള ദിവസങ്ങളിൽ വൈകുന്നേരം വി. കുർബാനയും മധ്യസ്ഥ പ്രാർത്ഥനയും ഇടവകാംഗങ്ങൾ ഏറ്റുകഴിക്കുകയും ധാരാളം വിശ്വാസികൾ പങ്കെടുക്കുകയും ചെയ്തു.തിരുന്നാൾ സമാപനദിവസമായ 8ന് ഫാ. ഫ്രാൻസിസ് മീനതേരിൽ ആഘോഷമായ വി.കുർബാന അർപ്പിക്കുകയും ഫാ. സുനിൽ മാത്യു തിരുനാൾ സന്ദേശം നൽകുകയും ചെയ്തു.എട്ടുദിവസത്തെ തിരുനാൾ കർമങ്ങൾക്ക് വികാരി ഫാ. ഷിജു കുറ്റിക്കാട്ടിൽ നേതൃത്വം നൽകി
ഇടവക കൈക്കാരൻ മാരുടെയും പള്ളി കമ്മിറ്റി അംഗങ്ങളുടെയും, മറ്റ് ഇടവക അംഗങ്ങളുടെയും പൂർണ്ണ സഹകരണത്തോടെയും പിന്തുണയോടുകൂടി നടന്ന പരിശുദ്ധ അമ്മയുടെ പിറവിത്തിരുന്നാൾ തിരുനാൾ പ്രദക്ഷിണത്തിനുശേഷം അഗാപ്പയോടു കൂടി സമാപിച്ചു.