പി.ഒ.സി.യുടെ പാസ്റ്ററൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ ഡീൻ ഓഫ് സ്റ്റഡീസ്

Thursday 31 March 2022

ഫാ. ടോണി ജേക്കബ് കോഴിമണ്ണിൽ പി.ഒ.സി.യുടെ പാസ്റ്ററൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീൻ ഓഫ് സ്റ്റഡീസായി ചുമതലയേറ്റു. ബത്തേരി രൂപതാംഗമാണ്. മൈസൂർ യൂണിവേഴ്‌സിറ്റിയിൽനിന്ന് സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദവും മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ തെറാപ്പി ആൻഡ് മാനേജ്മെന്റ് സയൻസിൽനിന്ന് സൈക്കോതെറാപ്പി ആൻഡ് കൗൺസിലിംഗിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
 
ദേശീയ പബ്ലിക് ഗ്രീവൻസസ് കമ്മീഷന്റെ മികച്ച സാമൂഹികപ്രവർത്തകനുള്ള 2019 ലെ സംസ്ഥാന പുരസ്കാരവും നേടി. ബത്തേരി രൂപതയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, പബ്ലിക് റിലേഷൻസ് ഓഫീസർ, കോർപറേറ്റ് മാനേജർ എന്നീ നിലകളിലും സേവനം ചെയ്തു. കണ്ണൂർ മതിലിൽ മദർ സ്കൂളിൽ പ്രിൻസിപ്പലായി പ്രവൃത്തിക്കുമ്പോഴാണ് ഡീൻ ഓഫ് സ്റ്റഡീസായി നിയമിക്കപ്പെട്ടത്.

useful links