മാർ തോമസ് പാടിയത്തിന് സ്വീകരണം നൽകി

Thursday 03 November 2022

ചങ്ങനാശേരി: ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 ന് ചങ്ങനാശേരി സെൻറ് മേരീസ് കത്തീഡ്രൽ പള്ളിയുടെ ഓഡിറ്റോറിയത്തിൽ  ഷംഷാബാദ് രൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ തോമസ് പാടിയത്ത് പിതാവിന് സ്വീകരണവും തുടർന്നു പൊതുസമ്മേളനവും നടന്നു. കത്തീഡ്രൽ പള്ളി കൈക്കാരന്മാരായ ജോമ കാട്ടടി, ആൻ്റണി, ആൻ്റണി പുന്നശേരി എന്നിവർ ചേർന്നു മാർ തോമസ് പാടിയത്ത് പിതാവിനെ സ്വീകരിച്ചു. കബറിടപ്പള്ളിയിൽ അതിരൂപതാ മുൻമേലധ്യക്ഷന്മാരുടെ കബറിടത്തിലെ പ്രാര്ഥനയ്ക്കുശേഷം അനുമോദന സമ്മേളനം ആരംഭിച്ചു.  അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ സ്വാഗതം ആശംസിച്ചു. സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി  ശ്രീ. റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം നിർവഹിച്ചു. ബംഗ്ലാദേശ് മുൻ വത്തിക്കാൻ പ്രതിനിധി മാർ ജോർജ് കോച്ചേരി, ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം.പി., ശ്രീ. ജോബ് മൈക്കിൾ എം.എൽ.എ., ചങ്ങനാശേരി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സന്ധ്യ മനോജ്, അസംപ്‌ഷൻ കോളേജ് പ്രിൻസിപ്പൽ ഡോ. അനിത ജോസ്, CRI പ്രസിഡന്റ് റവ.സി. മേഴ്സി ASMI, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപ്പറമ്പിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അതിരൂപതയുടെ  നന്ദിസൂചകമായി മെമെന്റോയും ഷംഷാബാദ് രൂപതയ്ക്കുള്ള ഉപഹാരവും മാർ തോമസ് പാടിയത്ത് പിതാവിന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സമ്മാനിച്ചു. അതിരൂപതാ ചരിത്രപുസ്‌തകം  മൂന്നാം വാല്യം രണ്ടാം പുസ്തകത്തിന്റെ ആദ്യപ്രതി മാർ ജോസഫ് പെരുന്തോട്ടം,   മാർ തോമസ് പാടിയത്തിനു കൈമാറി പ്രകാശനം ചെയ്‌തു. കൊടിക്കുന്നിൽ സുരേഷ് എം.പി. മാർ തോമസ് പാടിയത്തിനെ പൊന്നാടയണിയിച്ചു. റവ. ഫാ. തോമസ് തൈക്കാട്ടുശേരിയുടെ നേതൃത്വത്തിൽ സദസ് ഗായകസംഘം മംഗളഗാനം ആലപിച്ചു. അതിരൂപതാ വികാരി ജനറാൾ വെരി റവ. ഫാ. ജോസഫ് വാണിയപ്പുരക്കൽ സമ്മേളനത്തിനു  കൃതജ്ഞത അർപ്പിച്ചു. അതിരൂപതാ ചാൻസലർ റവ. ഡോ. ഐസക് ആലഞ്ചേരി, അതിരൂപതാ പ്രൊക്യൂറേറ്റർ റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, കത്തീഡ്രൽ പള്ളി വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പിൽ,  റവ. ഡോ. തോമസ് കറുകക്കളം, റവ. ഫാ. ജോർജ് മാന്തുരുത്തിൽ, റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാല, റവ. ഫാ. ജോൺ വടക്കേക്കളം, അഡ്വ. ജോജി ചിറയിൽ എന്നിവർ നേതൃത്വം നൽകി. 


useful links