വർത്തമാന കാലത്തെ സഭയുടെ കരുത്താണ് യുവജനങ്ങൾ : മാർ ജോസഫ് പണ്ടാരശ്ശേരിൽ.

Monday 11 July 2022

യുവജനങ്ങൾ വർത്തമാന കാലത്തെ സഭയുടെ കരുത്താണെന്ന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ട ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എമിന്റെ യുവജന ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് കോട്ടയം അതിരൂപത സഹായമെത്രാനും സീറോ മലബാർ സഭാ യുവജന കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ അഭിപ്രായപ്പെട്ടു. അതിരൂപത പ്രസിഡൻ്റ് അഡ്വ ജോർജ്ജ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ അതിരൂപതാ ഡയറക്ടർ ഫാ ജോബിൻ ആനക്കല്ലുങ്കൽ ആമുഖ പ്രഭാഷണം നടത്തി. ഫാ. ജോസഫ് മുണ്ടകത്തിൽ, ഫാ. ജസ്റ്റിൻ തൈക്കളം, ജിജോ സെബാസ്റ്റ്യൻ, അനീന അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു. ബിരുദ ബിരുദാനന്തര കോഴ്സുകൾക്ക് സർവകലാശാല തലത്തിൽ റാങ്ക് ജേതാക്കളായ അതിരൂപത അംഗങ്ങളെയും റിയാലിറ്റി ഷോ ഫൈനലിസ്റ്റ് ജെറിൽ ഷാജിയെയും യോഗത്തിൽ ആദരിച്ചു. ജൂബിലി സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി. അതിരൂപതയിലെ യുവജനങ്ങളുടെ വിവിധങ്ങളായ കലാ പരിപാടികൾ ദിനാചരണത്തിൻ്റെ മാറ്റ് കൂട്ടി.


useful links