ചെങ്ങന്നൂർ മർത്ത് മറിയം ദേവാലയത്തെ ഇടവകയായി പ്രഖ്യാപിച്ചു

Sunday 27 March 2022

പുതുക്കിപ്പണിത  ചെങ്ങന്നൂർ മർത്ത് മറിയം ദേവാലയത്തിന്റെ കൂദാശാകർമം അഭി. മാർ ജോസഫ് പെരുന്തോട്ടം  മെത്രാപ്പോലീത്ത നിർവഹിച്ചു.  ഇടവകയായി പ്രഖ്യാപിച്ച മേരിമാതാ ദേവാലയം ഇനി മുതൽ മർത്ത് മറിയം എന്നറിയപ്പെടും. മാർ ജോസഫ് പെരുന്തോട്ടം  മെത്രാപ്പോലീത്ത  അധ്യക്ഷത വഹിച്ച പൊതുസമ്മേളനം നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ് ഉദ്‌ഘാടനം ചെയ്‌തു.
 
അഭി. ജോഷ്വ മാർ ഇഗ്നാത്തിയോസ്  (മാവേലിക്കര രൂപത മെത്രാൻ), അഭി. തോമസ് മാർ തിമോത്തി യോസ് എപ്പിസ്കോപ്പാ തിരുമേനി (മലങ്കര മാർത്തോമാ സുറിയാനിസഭ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന അധിപൻ) എന്നിവർ അനുഗൃഹപ്രഭാഷണം നടത്തി.  മാത്യു ഏബ്രഹാം കാരക്കൽ (ഓർത്ത ഡോക്‌സ് സഭ ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി), ശ്രീമതി വിജി വി. (വാർഡ് കൗൺസിലർ), ശ്രീ. അനിൽ പി. ശ്രീരംഗം (എസ്.എൻ.ഡി.പി. യൂണിയൻ കൺവീനർ, ചെങ്ങന്നൂർ), ശ്രീമതി ശ്രീവിദ്യ സുനിൽ (കെ.പി.എം.എസ്. സെക്രട്ടറി), റവ. ഫാ. ആൻ്റണി ഏത്തക്കാട് (ഇടവകവികാരി), ഫ്രാൻസിസ് പുന്നാംചിറ (സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു. കൈക്കാരന്മാരായ സുധീഷ് വലിയ വീടൻസ്, ബാബു ഇരുവേലി ക്കുന്നിൽ,ഫിനാൻസ് കൺവീനർ സാം തോട്ടുവേലിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  
 
       

useful links