പ്രൊഫ. മാത്യു ഉലകംതറ ഇനി ഓർമ

Friday 25 February 2022

മലയാളസാഹിത്യത്തിലും ക്രൈസ്തവസഭാചരിത്രത്തിലും വ്യക്തിമുദ്രപതിപ്പിച്ച പ്രൊഫ. മാത്യു ഉലകംതറ അന്തരിച്ചു. ഗദ്യത്തിലും പദ്യത്തിലും ഒരുപോലെ തിളങ്ങിനിന്ന അദ്ദേഹം വാർധക്യസഹജമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. 'ക്രിസ്തുഗാഥ' എന്ന കൃതിയിലൂടെ വിശ്വാസികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. സാഹിത്യശാസ്ത്രം, വിമർശനം, പദ്യനാടകം, ജീവചരിത്രം, മതചിന്ത തുടങ്ങി വിവിധ ഇനങ്ങളിലായി അമ്പതോളം കൃതികളുടെ രചയിതാവാണ്. കെ. വി. സൈമൺ അവാർഡ്, ഉള്ളൂർ അവാർഡ് തുടങ്ങി ഇരുപതോളം സാഹിത്യഅവാർഡുകൾ നേടിയിട്ടുണ്ട്. 1986 വരെ തേവര എസ്. എച്ച്. കോളേജിൽ മലയാള അധ്യാപകനായി സേവനംചെയ്തു. ശ്രീ. ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി ഓണററി പ്രൊഫസർ, ദീപിക ആഴ്ചപതിപ്പിന്റെ മുഖ്യപത്രാധിപൻ (1988-1990), കേരള, എം. ജി. യൂണിവേഴ്‌സിറ്റികളിൽ ചീഫ് എക്‌സാമിനർ, എക്‌സാമിനേഷൻ ബോർഡ് ചെയര്മാന്, പാഠപ്പുസ്തകസമിതിയംഗം, ഓറിയന്റൽ ഫാക്കൽറ്റി, ബോർഡ് ഓഫ് സ്റ്റഡീസ് ചെയര്മാന്  എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.    


useful links