ഇത്തിത്താനം: കുവൈറ്റ് മംഗഫിലെ തൊഴിലാളിക്യാമ്പിലുണ്ടായ അഗ്നിബാധയിൽ മൃതിയടഞ്ഞ ഇത്തിത്താനം സ്വദേശി കിഴക്കേടത്ത് ശ്രീഹരി പ്രദീപിൻ്റെ ഭവനം അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം, അതിരൂപതാ കൂരിയ അംഗങ്ങളായ വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, വെരി റവ. ഫാ. ജയിംസ് പാലയ്ക്കൽ എന്നിവർ 2024 ജൂൺ 15നു സന്ദർശി ക്കുകയും മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തു.