ചങ്ങനാശ്ശേരി: 138-ാമത് അതിരൂപതാദിനാഘോഷത്തിൻ്റെ ഭാഗമായി അതിരൂപതയിലെ ഇടവകകളിൽ 2024 മെയ് 19 ഞായറാഴ്ച ഇടവക തലാഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടു. രാവിലെയുള്ള പരിശുദ്ധ കുർബാനയ്ക്കുശേഷം പേപ്പൽ പതാക ഉയർത്തിയും അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിയും അതിരൂപത ആന്തം പാടിയമാണു പ്രസ്തുത ആഘോഷം നടത്തപ്പെട്ടത്.
ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിൽ ഫാ. ജോസ് കൊച്ചുപറമ്പിലും അതിരൂപതയുടെ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ സെന്റ് മേരീസ് പള്ളിയിൽ ഫാ. ജേക്കബ് വാരിക്കാട്ടും ഇടവകതലാഘോഷങ്ങൾക്കു നേതൃത്വംവഹിച്ചു