പരിശുദ്ധ മൂറോൻ കൂദാശാകർമം

Wednesday 22 November 2023

ചങ്ങനാശ്ശേരി: പരിശുദ്ധ മൂറോൻ കൂദാശാകർമം നവംബർ 21 ചൊവ്വാഴ്ച രാവിലെ 9.30 നു ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ദൈവാലയത്തിൽ അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, അതിരൂപതാ സിഞ്ചെല്ലൂസ് വെരി റവ. ഫാ. ജോസഫ് വാണിയപ്പുരക്കൽ എന്നിവർ സഹകാർമികരായിരുന്നു. ഭാരതത്തിന്റെ അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ ഓർമദിനത്തിലാണ് പ്രസ്തുത കർമം നിർവഹിക്കപ്പെട്ടത്. അതിരൂപതയിലെ വൈദികരും സന്യസ്തരും അല്മായരും ഇതിൽ പങ്കാളികളായി.

useful links