മലയാളിയായ സിസ്റ്റർ മേരി ജോസഫ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ പുതിയ സുപ്പീരിയർ ജനറല്‍

Monday 14 March 2022

വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറലായി സിസ്റ്റർ മേരി ജോസഫിനെ തെരഞ്ഞെടുത്തു. കൊൽക്കത്തയിലെ മദർ ഹൗസിലാണ് തെരഞ്ഞെടുപ്പ് നട ന്നത്. പദവിയില്‍ എത്തിച്ചേരുന്ന ആദ്യ മലയാളിയായ സിസ്റ്റർ മേരി തൃശൂര്‍ മാള സ്വദേ ശിനിയാണ്. നിലവിൽ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കേരളത്തിലെ മേധാവിയാണ് സിസ്റ്റർ മേരി. പൊയ്യപാറയിൽ പരേതരായ ദേവസിയുടെയും കൊച്ചുത്രേസ്യയുടെയും മകളായ സിസ്റ്റർ മേരി 20-ാം വയസ്സിലാണു മിഷ്ണറീസ് ഓഫ് ചാരിറ്റിയിൽ ചേർന്നത്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ നാലാമത്തെ സുപ്പീരിയർ ജനറലായാണ് സിസ്റ്റർ മേരി ജോസഫിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
 
മദര്‍ തെരേസയ്ക്ക് ശേഷം 1997-2009 കാലഘട്ടത്തിൽ സന്യാസ സമൂഹത്തെ നയിച്ചത് നേപ്പാൾ വംശജയായ സിസ്റ്റർ നിർമ്മല ജോഷിയാണ്. അതിന് ശേഷം ജര്‍മ്മന്‍ സ്വദേശിനിയായ സിസ്റ്റര്‍ പ്രേമ (പിയറിക്) ആയിരുന്നു കഴിഞ്ഞ 13 വര്‍ഷമായി മിഷ്ണറീസ് ഓഫ് ചാരിറ്റിയെ നയിച്ചിരുന്നത്. സിസ്റ്റർ ക്രിസ്റ്റീന, സിസ്റ്റർ സിസിലി, സിസ്റ്റർ ജുവാൻ, സിസ്റ്റർ പാട്രിക് എന്നിവരെ കൗൺസിലർമാരായും തെരഞ്ഞെടുത്തിട്ടുണ്ട്.
 
1950ൽ മദർ തെരേസ സ്ഥാപിച്ച ‘മിഷണറീസ് ഓഫ് ചാരിറ്റി’ സന്യാസിനി സമൂഹം ഇന്ന്  ലോകമെ മ്പാടുമുള്ള പതിനായിരകണക്കിന് നിരാലംബര്‍ക്ക് താങ്ങും തണലുമാണ്.  വിവിധ രാജ്യങ്ങളിലായി മിഷണറീസ് ഓഫ് ചാരിറ്റിയിലെ അയ്യായിരത്തിൽപ്പരം സിസ്റ്റേഴ്‌സ് ഇന്നു സേവനം ചെയ്യുന്നുണ്ട്.

useful links