മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ മൃതസംസ്‌കാരക്രമീകരണങ്ങൾ

Sunday 19 March 2023

അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത കാലംചെയ്ത മാർ ജോസഫ് പവ്വത്തിൽ പിതാവിൻ്റെ മൃതസംസ്കാര ശുശ്രൂഷകൾ മാർച്ച് 21, 22 ചൊവ്വ, ബുധൻ ദിവസങ്ങളിലായി സംസ്ഥാന സർക്കാരിൻ്റെ  ഔദ്യോഗിക ബഹുമതികളോടെ നടത്തപ്പെടും. 
 
സമയക്രമീകരണം 
 
21.03.2023 ചൊവ്വ 
 
7.00 am - അതിരൂപതാഭവനത്തിൽ വി. കുർബാന, മൃതസംസ്കാര ശുശ്രൂഷ ഒന്നാംഭാഗം 
 
9.00 am - വിലാപയാത്ര സെൻട്രൽ ജംഗ്‌ഷൻ വഴി മാർക്കറ്റ് ചുറ്റി സെൻറ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലേയ്ക്ക് 
 
11.00 am - പൊതുദർശനം 
 
 
22.03.2022 ബുധൻ 
 
9. 30 am -  മൃതസംസ്കാരശുശ്രൂഷ രണ്ടാംഭാഗം, വി. കുർബാന, നഗരി കാണിക്കൽ, സമാപനശുശ്രൂഷ 
 
 
അതിരൂപതാഭവനത്തിലെ കർമങ്ങൾ 
 
ചൊവ്വ രാവിലെ 7.00 ന്  മാർ ജോസഫ് പെരുന്തോട്ടം പിതാവിൻ്റെ കാർമികത്വത്തിൽ വി. കുർബാനയും മൃതസംസ്കാര ശുശ്രൂഷ യുടെ ഒന്നാം ഭാഗവും നടത്തപ്പെടുന്നു. തുടർന്ന് 9. 00 ന് വിലാപയാത്ര ആരംഭിക്കുന്നു. 
 
 
വിലാപയാത്ര 
 
പിതാവിൻ്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചൊവ്വ രാവിലെ 9.00 ന് അതിരൂപതാഭവനത്തിൽ നിന്ന് ആരംഭിച്ച് സെൻട്രൽ ജംഗ്‌ഷൻ വഴി മാർക്കറ്റ് ചുറ്റി 10.30 ന് സെൻറ് മേരീസ് മെത്രാപ്പോലിത്തൻപള്ളിയിൽ എത്തിച്ചേരുന്നതാണ്. 1969 ൽ ദൈവദാസൻ മാർ മാത്യു കാവുകാട്ട് പിതാവിൻ്റെ മൃതശരീരവുമായുള്ള നഗരി കാണിക്കലിനുശേഷം 54 വർഷങ്ങൾ കഴിഞ്ഞ് ചങ്ങനാശേരി നഗരം സാക്ഷ്യം വഹിക്കുന്ന അതിരൂപതാദ്ധ്യക്ഷൻ്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള ഈ വിലാപയാത്രയിൽ അതിരൂപതയിലെ 250 ഇടവകകളിൽ നിന്നും ബഹു. വൈദികർ, സന്യസ്തർ, കൈക്കാരൻമാർ, സംഘടനാ പ്രതിനിധികൾ, ഇടവകജനങ്ങൾ എന്നിവർ സ്വർണക്കുരിശുകൾ, വെള്ളിക്കുരിശുകൾ, മുത്തുക്കുടകൾ എന്നിവ വഹിച്ചുകൊണ്ട് പങ്കെടുക്കുന്നതാണ്. 
 
 
പൊതുദർശനം 
 
പൊതുദർശനത്തിന് ചൊവ്വ രാവിലെ 11.00 മുതൽ ബുധൻ രാവിലെ 9.00 വരെ മെത്രാപ്പോലീത്തൻ പള്ളിയിൽ അവസര മുണ്ടായിരിക്കും. തിങ്കളാഴ്ച ചെത്തിപ്പുഴ ആശുപത്രിയിൽ പൊതുദർശനത്തിന് അവസരമുണ്ടായിരിക്കുന്നതല്ല. 
 
 
അന്ത്യോപചാരം 
 
അന്തിമ ഉപചാരം അർപ്പിക്കുന്നവർ പൂക്കൾ, ബൊക്ക എന്നിവ പൂർണമായും ഒഴിവാക്കുക, ആവശ്യമെങ്കിൽ വെള്ളക്കച്ച
സമർപ്പിക്കാവുന്നതാണ്. 
 
 
സംസ്കാരശുശ്രൂഷ 
 
ബുധൻ രാവിലെ 9.30 ന് മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാംഭാഗം സെൻറ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ആരംഭിക്കുന്നു. തുടർന്ന് വി.കുർബാന, നഗരികാണിക്കൽ, സമാപനശുശ്രൂഷ, സംസ്കാരം എന്നിവ നടത്തപ്പെടുന്നു. ശുശ്രൂഷകൾക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്  കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും. ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടവും മറ്റു മെത്രാപോലീത്തമാരും മെത്രാൻമാരും സഹകാർമ്മികരായിരിക്കും. 
 
 
അനുസ്മരണം 
 
അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും  സ്ഥാപനങ്ങളിലും മാർച്ച് 20 തിങ്കളാഴ്ച പിതാവിൻ്റെ അനുസ്മരണവും പ്രാർത്ഥനയും നടത്തുന്നതാണ്. 
 
 
അവധി 
 
അതിരൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും മൃതസംസ്കാര ദിനമായ ബുധനാഴ്ച അവധിയായിരിക്കും. അന്നേ ദിവസം പരീക്ഷകൾ നടത്തപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രം തുറന്നു പ്രവർത്തിക്കുന്നതാണ്.
 
 
ദുഃഖാചരണം 
 
പിതാവിൻ്റെ ചരമദിനമായ മാർച്ച് 18 ശനി മുതൽ 24 വെള്ളി വരെ ഏഴുദിവസങ്ങൾ അതിരൂപതയിൽ ദു:ഖാചരണമായിരിക്കും. ഏഴാംചരമദിനമായ വെള്ളിയാഴ്ച രാവിലെ 9.30ന് സെൻറ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ വി.കുർബാനയും അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്. 
 
 
വാഹനക്രമീകരണങ്ങൾ 
 
21.03.2023 ചൊവ്വ 
 
1. ഫാത്തിമാപുരം, തൃക്കൊടിത്താനം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ 
ബൈപ്പാസ് റോഡിലൂടെ റെയിൽവേ ജംഗ്ഷനിൽ ആളെ ഇറക്കിയതിനുശേഷം വാഹനങ്ങൾ മോർക്കുളങ്ങര എകെഎം സ്കൂൾ ഗ്രൗണ്ടിലും സമീപ റോഡ്സൈഡുകളിലും പാർക്ക് ചെയ്യുക. 
 
2. കുട്ടനാട് ഭാഗത്തുനിന്നും എത്തുന്നവർ ബൈപ്പാസ് ജംഗ്ഷനിൽ ആളെ ഇറക്കിയശേഷം ചെറിയ വാഹനങ്ങൾ പാലാത്ര ബൈപ്പാസിലുള്ള ചാസ് ഗ്രൗണ്ടിലും വലിയ വാഹനങ്ങൾ എസ് ബി കോളേജ് ഗ്രൗണ്ടിലും പാർക്ക് ചെയ്യുക. 
 
3. കോട്ടയം ഭാഗത്തുനിന്ന് വരുന്നവർ എസ് ബി കോളേജ് ഗ്രൗണ്ടിൽ എത്തി ആളെ ഇറക്കിയ ശേഷം അവിടെ തന്നെ പാർക്ക് ചെയ്യുക. 
 
4. പറാൽ, കുമരംകരി ഭാഗത്തുനിന്നു വരുന്നവർ മതുമൂല ജംഗ്ഷനിലെത്തി അവിടെനിന്നും എസ് ബി കോളേജ് ഗ്രൗണ്ടിൽ വന്ന് ആളെ ഇറക്കിയ ശേഷം അവിടെ പാർക്ക് ചെയ്യുക. 
 
5. കറുകച്ചാൽ ഭാഗത്തുനിന്നും എത്തുന്നവർ എസ് ബി ഹൈസ്കൂൾ ജംഗ്ഷനിൽ ആളെ ഇറക്കി ചെറിയ വാഹനങ്ങൾ സ്കൂൾ ഗ്രൗണ്ടിലും വലിയ വാഹനങ്ങൾ ബൈപ്പാസ് റോഡിലും പാർക്ക് ചെയ്യുക.
 
 
22.03.2022 ബുധൻ 
 
1. ഫാത്തിമാപുരം, തൃക്കൊടിത്താനം തിരുവല്ല ഭാഗങ്ങളിൽ നിന്നും വരുന്നവർ ചെറിയ വാഹനങ്ങൾ മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ ആളെ ഇറക്കി അവിടെ പാർക്ക് ചെയ്യുക. വലിയ വാഹനങ്ങൾ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ആളെ ഇറക്കിയ ശേഷം എസ് ബി കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക. 
 
2.  കോട്ടയം ഭാഗത്തുനിന്ന് വരുന്നവർ എസ് ബി കോളേജ് ഗ്രൗണ്ടിൽ ആളെ ഇറക്കി വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യുക. 
 
3. കറുകച്ചാൽ ഭാഗത്തുനിന്നും എത്തുന്നവർ റെയിൽവേ ജംഗ്ഷനിലെത്തി ബൈപ്പാസ് റോഡിലൂടെ മതുമൂല വന്ന് എസ് ബി കോളേജ് ഗ്രൗണ്ടിൽ ആളെ ഇറക്കി വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യുക. 
 
4. കുട്ടനാട് ഭാഗത്തുനിന്നും എത്തുന്നവർ എസി റോഡിൽ നിന്നും ഇഎംഎസ് റോഡ് വഴി മാർക്കറ്റ് ഭാഗത്തെത്തി ആളെ ഇറക്കി, ചെറിയ വാഹനങ്ങൾ വെജിറ്റബിൾ മാർക്കറ്റ് മൈതാനത്തും വലിയ വാഹനങ്ങൾ ചന്തക്കടവ് ഗ്രൗണ്ട് ബോട്ടുജെട്ടി റോഡിലും പാർക്ക് ചെയ്യുക.

useful links