വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ അതിരൂപതാതല വർഷാചരണം പൂന്തോപ്പ് സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ നടന്നു. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്താ അഭി. തോമസ് തറയിൽ പിതാവ് പരി. കുർബാനയ്ക്കു കാർമ്മികത്വം വഹിക്കുകയും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ബഹു. ബോബി ജോസ് കട്ടിക്കാട് അച്ചൻ മുഖ്യസന്ദേശം നല്കുകയും ചെയ്തു. അതിരൂപതാ വികാരി ജനറാൾ പെരിയ ബഹു. സ്കറിയ കന്യാകോണിൽ അച്ചനും പൂന്തോപ്പ് പള്ളി വികാരി ബഹു. ജോസ് പാറശ്ശേരിൽ അച്ചനും കപ്പൂച്ചിൻ കോട്ടയം പ്രൊവിൻസും എഫ്.സി.സി. ചങ്ങനാശ്ശേരി ദേവമാതാ പ്രൊവിൻസും പൂന്തോപ്പ് ഇടവക സമൂഹവും സംയുക്തമായി നേതൃത്വം നൽകിയ ഈ ആഘോഷപരിപാടിയിൽ രണ്ടായിരത്തിലധികം പേർ പങ്കെടുത്തു.