Diocesan News & Updates

Home / News Detail

ബൈബിൾ കമ്മീഷന് പുതിയ സാരഥി

Wednesday, 02 March 2022
News Image

  കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ സെക്രട്ടറിയായി ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഡോ. ജോജു കോക്കാട്ട് ചുമതലയേറ്റു. പാരീസിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയിൽനിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടിയ ഫാ. ജോജു കോട്ടയം - വടവാതൂർ സെൻറ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും ആലുവ സെൻറ്  ജോസഫ്  പൊന്തിഫിക്കൽ സെമിനാരിയിലും പ്രഫസറാണ്. രൂപതയിലെ ബൈബിൾ അപ്പസ്തോലേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറായും തുറവൻകുന്ന് സെൻറ് ജോസഫ് ഇടവക വികാരിയായും സേവനമനുഷ്ഠിക്കുമ്പോഴാണ് നിയമനം.