ഡോ. തോമസ് ജെ. നെറ്റോ നാളെ ആർച്ചുബിഷപ്പായി അഭിഷിക്തനാകും
Friday 18 March 2022
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പായി ഡോ. തോമസ് ജെ. നെറ്റോ നാളെ അഭി ഷിക്തനാകും. വെട്ടുകാട് പള്ളിക്കു സമീപമുള്ള ചെറുവെട്ടുകാട് സെൻറ് സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ വൈകുന്നേരം ആരംഭിക്കും. അഞ്ചിന് മെത്രാഭിഷേകകർമങ്ങൾക്കു തുട ക്കമാകും. ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം മുഖ്യകാർമികത്വം വഹിക്കും. മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുവിശേഷ പ്രഘോഷണം നടത്തും. ചടങ്ങില്‍ ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേലി പങ്കെടുക്കും.
ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെൻറ് സാമുവൽ, കോട്ടയം ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, ആലപ്പുഴ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ, കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, കോട്ടാർ ബിഷപ്പ് ഡോ. നസ്രെന്‍ സൂസൈ തുടങ്ങിയ 20 ൽ അധികം ബിഷപ്പുമാർ തിരുകര്‍മ്മങ്ങളില്‍ സഹകാർമികരായിരിക്കും.