ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളും മുറിഞ്ഞപുഴ നസ്രാണിമാർഗം ട്രസ്റ്റും സംയുക്തമായി നടത്തുന്ന സംരംഭ കത്വപരിശീലനം WINGS 2.0യുടെ ത്രിദിനകോൺഫെറൻസിറിനു ചങ്ങനാശ്ശേരി സെന്റ് ബർക്മൻസ് കോളേജ് കാവുകാട്ട് ഹാളിൽ 2024 ഓഗസ്റ്റ് രണ്ടിനു തുടക്കം കുറിച്ചു. അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ത്രിദിന കോൺഫെറൻസിൻ്റെയും ബിസിനസ്സ് മീറ്റിൻ്റെയും ഉദ്ഘാടനം കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവഹിച്ചു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ അഭി. മാർ ജോസ് പുളിയ്ക്കൽ, ചങ്ങനാശ്ശേരി എം.എൽ.എ. അഡ്വ. ജോബ് മൈക്കിൾ, പാലാ രൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജോസഫ് കണിയോടിക്കൽ, കാഞ്ഞിരപ്പള്ളി രൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ബോബി അലക്സ് മണ്ണം പ്ലാക്കൽ, അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജയിംസ് പാലയ്ക്കൽ, WINGS 2.0 പ്രോഗ്രാം കൺവീനർ ഫാ. ജോർജ് മാന്തുരുത്തിൽ, കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സൺ വിമല വിജയ ഭാസ്കർ, ഹെക്മസ്- നസ്രാണിമാർഗം ട്രസ്റ്റ് ഡയറക്ടർ പ്രഫ. ഡോ. ജോജോ കെ. ജോസഫ്, WINGS 2.0 പ്രൊജക്റ്റ് കോഡിനേറ്റർ എബി കാളംതറ എന്നിവർ സന്നിഹിതരായിരുന്നു.