ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തിലുള്ള കേരള ലേബർ മൂവ്മെന്റ് (കെ.എൽ.എം.) മെയ് ദിനറാലിയും സംഗമവും നടന്നു. നൂറിലേറെ യൂണിറ്റുകളിൽ നിന്നുള്ള ആയിരക്കണക്കിനു പ്രവർത്ത കരാണ് പ്രത്യേക വേഷവിധാനങ്ങളിഞ്ഞ് മെയ് ദിന സന്ദേശറാലിയിലും സമ്മേളനത്തിലും അണിചേർ ന്നത്. അരമനപ്പടിയിൽ നിന്ന് ആരംഭിച്ച റാലി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു. കെ.എൽ.എം അതിരൂപത ഡയറക്ടർ ഫാ. ജോൺ വടക്കേക്കളത്തിന് പതാക കൈമാറി.
ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രൽ പാരിഷ് ഹാളിൽ ചേർന്ന സമ്മേളനം ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. തൊഴിലും തൊഴിലാളിയും സമൂഹത്തിന്റെ പ്രധാന ശക്തി യാണെന്നും മനുഷ്യ സമൂഹത്തെ വളർത്തുന്നതും നിലനിർത്തുന്നതും അധ്വാനവർഗമാണന്നും തൊഴി ലാളികൾ എന്നും ആദരിക്കപ്പെടേണ്ടവരാണെന്നും മാർ പെരുന്തോട്ടം പറഞ്ഞു വികാരി ജനറാൾ വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ മുഖ്യ പ്രഭാഷണം നടത്തി. അതിരൂപതാ ഡയറക്ടർ ഫാ. ജോൺ വടക്കേക്കളം, കത്തീഡ്രൽ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ, റോയ് ജോസ്, സിസ്റ്റർ ഹിമ എം.എസ്.ജെ., സണ്ണി അഞ്ചിൽ എന്നിവർ പ്രസംഗിച്ചു. കെ.എൽ.എം. സംഘടനയിലെ അംഗങ്ങൾക്കുവേണ്ടിയുള്ള ലീഗൽ സെലിന്റെ ഉദ്ഘാടനവും നടന്നു.