ഉത്തർപ്രദേശിലെ മീററ്റ് രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന മെത്രാൻ ഫ്രാൻസീസ് കലിസ്റ്റിനെയാണ് ഫ്രാൻസീസ് പാപ്പാ പോണ്ടിച്ചേരി കൂടലൂർ അതിരൂപതയുടെ പുതിയ അദ്ധ്യക്ഷനായി നിയമിച്ചത്.
തമിഴ്‌നാട്ടിലെ റീത്താപുരത്തിൽ 1957 നവംബർ 23 ജനിച്ച അദ്ദേഹം 1982 ഡിസംബർ 30-ന് പൗരോ ഹിത്യം സ്വീകരിക്കുകയും 2008 ഡിസംബർ 3-ന് മീററ്റ് രൂപതയുടെ മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിനെ തുടർന്ന് 2009 ഫെബ്രുവരി 8-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.
15250 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പോണ്ടിച്ചേരി കൂടലൂർ അതിരൂപതയുടെ അതിർത്തി ക്കുള്ളിൽ വസിക്കുന്ന 75 ലക്ഷത്തി 74000-ത്തോളം നിവാസികളിൽ കത്തോലിക്കരുടെ സംഖ്യ 4 ലക്ഷത്തിനടുത്തു മാത്രമാണ്. ഇവരുടെ ആത്മീയകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിന് 240 ലേറെ വൈദികരുണ്ട്. 1886-ൽ സ്ഥാപിതമായ പോണ്ടിച്ചേരി കൂടലൂർ അതിരൂപതയുടെ സാമന്തരൂപതകൾ ധർമ്മപുരി, കുംഭകോണം, സേലം, തഞ്ചാവൂർ എന്നിവയാണ്.