ചങ്ങനാശ്ശേരി: അതിരൂപതയ്ക്കുവേണ്ടി ഏഴുപേർ മ്ശംശാനാപ്പട്ടം സ്വീകരിച്ചു. അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവരുടെ കൈവെപ്പുശുശ്രൂഷവഴി കാഞ്ഞിരത്തു മ്മൂട്ടിൽ സിറിയക്, മണക്കുന്നേൽ ആൻ്റണി, കൊല്ലംപറമ്പിൽ ജോസഫ്, കളരിക്കൽ ജേക്കബ്, മണക്കളം വർക്കി, പള്ളിക്കൽ ജോസഫ്, ചിറയിൽ വർഗീസ് എന്നീ ഹെവ്പദ് യാക്നാമാരാണ് മ്ശംശാനാപ്പട്ടം സ്വീകരിച്ചത്. അതിരൂപതാ സിഞ്ചെള്ളൂസുമാ രായ വെരി റവ. ഫാ. ജയിംസ് പാലയ്ക്കൽ, വെരി റവ. ഫാ. വർഗീസ് താനമാവുങ്കൽ എന്നിവർ ആർച്ചുഡീക്കന്മാരായിരുന്നു. അതിരൂപതാകേന്ദ്രത്തിൻ്റെ ചാപ്പലിൽ മാർച്ച് 23 രാവിലെ ഏഴിന് പരിശുദ്ധ കുർബാനയോടുകൂടിയാണ് പ്രസ്തുത കർമങ്ങൾ നടന്നത്. മ്ശംശാനാ ജോസഫ് പള്ളിക്കൽ ഏവർക്കും നന്ദിയറിയിച്ചു.