പ്രതിസന്ധികളിൽ നഷ്ടധൈര്യനാകാത്ത ജനനേതാവിന് ചങ്ങനാശേരി അതിരൂപതയുടെ ആദരാജ്ഞലികൾ

Thursday 20 July 2023

തൻ്റെ ജീവിതത്തെ പിടിച്ചുകുലുക്കിയ വലിയ പ്രതിസന്ധികൾക്കിടയിലും നഷ്ടധൈര്യനാകാതെ ക്രൈസ്തവ വിശ്വാസത്തിൽ അടിയുറച്ചുനിന്ന് അവയെയൊക്കെ ശാന്തതയോടും സൗമ്യതയോടുംകൂടെ നേരിടുവാൻ യശഃശരീരനായ ഉമ്മൻ ചാണ്ടിക്ക് സാധിച്ചു എന്ന് ചങ്ങനാശേരി അതിരൂപത അനുസ്മരിക്കുന്നു. അദ്ദേഹം വികസന രാഷ്ട്രീയത്തിന് ജനകീയ മുഖം നൽകാൻ പരിശ്രമിക്കുകയും അതിവേഗം ബഹുദൂരം എന്ന ആപ്തവാക്യം ഉയർത്തിക്കൊണ്ട് ജനമനസുകളിൽ ഇടം നേടുകയും ചെയ്തു. ജനകീയൻ എന്ന പദത്തിന് ജീവതം കൊണ്ട് അർത്ഥം നൽകുവാൻ അദ്ദേഹത്തിന് സാധിച്ചു. അതിരൂപതയുടെ സ്ഥാപനമായ എസ്ബി കോളേജിലെ വിദ്യാർത്ഥിയും കാലംചെയ്ത മാർ ജോസഫ് പവ്വത്തിൽ പിതാവിൻ്റെ പ്രിയശിഷ്യനുമായിരുന്നു അദ്ദേഹം. അതിരൂപതയുടെ അതിർത്തിക്കുള്ളിലുള്ള പുതുപ്പള്ളി നിയോജകമണ്ഡലത്തെ അരനൂറ്റാണ്ടിലധികം പ്രതിനിധീകരിച്ച ജനപ്രതിനിധിയെന്ന നിലയിലും കേരള സംസ്ഥാനത്തെ മന്ത്രിയും മുഖ്യമന്ത്രിയും എന്ന നിലയിലും അതിരൂപതയുടെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകിയ സഹായസഹകരണങ്ങളെ നന്ദിയോടെ ഓർക്കുന്നു. ചങ്ങനാശേരി അതിരൂപതയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം അതിരൂപതയുടെ ഉത്തമ സുഹൃത്തും സാഹായിയുമായിരുന്നുവെന്നു അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അനുസ്മരിച്ചു. പിതൃവാത്സല്യത്തോടെ ഒരു നാടിനെ ചേർത്ത് നിർത്തിയ നേതാവായിരുന്നു അദ്ദേഹമെന്നും ജനങ്ങളോട് ഇത്രയും അടുപ്പം സൂക്ഷിച്ച മറ്റൊരു ഭരണാധിപൻ കേരളത്തിലുണ്ടായിട്ടുണ്ടോ എന്നറിയില്ലെന്നും അഭിവന്ദ്യ സഹായമെത്രാൻ മാർ തോമസ് തറയിൽ അനുസ്മരിച്ചു. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ അതിരൂപതാ കുടുംബം മുഴുവൻ്റെയും അനുശോചനവും പ്രാർത്ഥനയും ആദരാഞ്ജലികളും

useful links