പ്രതിഷേധജ്വാല

Sunday 25 February 2024

ചങ്ങനാശ്ശേരി: പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാപ്പള്ളിയുടെ പരിസരത്തുവച്ച് അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിനെ ഒരുസംഘം ചെറുപ്പക്കാർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് അതിരൂപതയിലെ കത്തോലിക്കാകോൺഗ്രസിന്റെ നേതൃത്വത്തിൽ പാസ്റ്ററൽ കൗൺസിൽ, മാതൃവേദി, പിതൃവേദി, കേരള ലേബർ മൂവുമെൻ്റ്, യുവദീപ്തി - എസ്.എം.വൈ.എം. എന്നീ സംഘടനകളുടെ  സംയുക്താഭി മുഖ്യത്തിൽ ഫെബ്രുവരി 24 വൈകുന്നേരം 6.30 നു ചങ്ങനാശ്ശേരി അരമനപ്പടിക്കൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. അതിരൂപതാ മെത്രാപ്പോ ലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം പ്രതിഷേധസംഗമം മെഴുകുതിരികത്തിച്ച് ഉദ്ഘാടനം ചെയ്തു. എ.കെ.സി.സി. അതിരൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല പ്രതിഷേധവാക്യങ്ങൾ ചൊല്ലിക്കൊടുത്തു. തത്സമയം എല്ലാവരും തങ്ങളുടെ കത്തിച്ച മെഴുകുതിരി ഉയർത്തിപ്പിടിച്ച് ഏറ്റുചൊല്ലി. അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജോസഫ് വാണിയ പ്പുരയ്ക്കൽ, എ.കെ.സി.സി അതിരൂപതാ പ്രസിഡന്റ് അഡ്വ. പി. പി. ജോസഫ്, എ.കെ.സി.സി. ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ എന്നിവർ ആശംസകൾനേർന്നു സംസാരിച്ചു. അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖ മാത്യൂസ് നന്ദിയർപ്പിച്ചു. അഭി. മെത്രാപ്പോലീത്തയുടെ സമാപനാശീർവാദത്തോടെ പ്രതിഷേധ സംഗമം സമാപിച്ചു.

useful links