ചങ്ങനാശേരി അതിരൂപതയിലെ മുഴുവൻ ദൈവ ജനത്തെയും ചേർത്ത് നവംബർ മാസം നടത്തിയ ഓൺലൈൻ ധ്യാനത്തിന് തുടർച്ച എന്ന വണ്ണം കുടുംബ നവീകരണ സായാഹ്‌ന കൺവെഷനുകൾ ആരാധന വത്സര കാലവുമായി ബന്ധിപ്പിച്ചു നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ആരാധന വത്സരത്തിലെ വിവിധ കാലങ്ങൾ തുടങ്ങുന്നതിനു മുൻപുള്ള ശനിയാഴ്ചകളിൽ വൈകുന്നേരം ആയിരിക്കും ആരാധന വത്സര ചൈതന്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കൺവെൻഷനുകൾ നടത്തപ്പെടുക. ചങ്ങനാശേരി അതിരൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ആയ MAACTV യിലൂടെ ആയിരിക്കും എല്ലാ കുടുംബങ്ങളിലും കൺവെൻഷൻ എത്തിക്കുന്നത്. അതി മെത്രാസന ഭവനത്തിൽ നിന്നും ലൈവ് ചെയ്യുന്ന ഈ ശുശ്രുഷകളിൽ അതിരൂപതയിലെ മുഴുവൻ കുടുംബങ്ങളും ഒന്നിച്ചു പ്രാർത്ഥനയോടെ സംബന്ധിക്കുന്നത് അതിരൂപതയുടെയും അതിലെ എല്ലാ കുടുംബങ്ങളുടെയും വിശുദ്ധീകരണത്തിനും ഉപരി നന്മയ്ക്കും ഇടയാകും.
2020 ജനുവരി 2 ശനിയാഴ്ച റംശാ പ്രാർത്ഥനയോടെ ദനഹാക്കാലം ആരംഭിക്കുകയാണല്ലോ. അതിനോട് അനുബന്ധിച്ചു വരുന്ന ശനിയാഴ്ച വൈകുന്നേരം ആറു മുതൽ 8:30 വരെ ആണ് കുടുംബ നവീകരണ സായാഹ്‌ന തുടർ കൺവെൻഷൻ ഒരുക്കിയിരിക്കുന്നത്. ആറുമണിക്ക് ആഘോഷമായ റംശാ, സന്ദേശം അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയും ഏഴു മണിക്കു വചനപ്രഘോഷണം ബഹുമാനപ്പെട്ട ജോസഫ് പുത്തൻപുരക്കൽ അച്ചനും നേതൃത്വം നൽകുന്നു. എട്ടു മുതൽ ദിവ്യകാരുണ്യ ആരാധനയും നടക്കപ്പെടുന്നു .
പ്രാർത്ഥനയോടെ അതിരൂപതയിൽ ഒരു കുടുംബമായി നമുക്ക് പങ്കുചേരാം.https://www.youtube.com/c/MAACTV/videos