ചങ്ങനാശ്ശേരി: വത്തിക്കാൻ നയതന്ത്രകാര്യാലയത്തിലെ ഉദ്യോഗസ്ഥർ 2024 നവംബർ 24 വൈകുന്നേരം അതിരൂപതാകേന്ദ്രം സന്ദർശിച്ചു. ആർച്ചുബിഷപ് മോസ്റ്റ് റവ. എഡ്ഗാർ പേഞ്ഞ പർറ (സബ്റ്റിറ്റ്യൂട്ട് ഓഫ് ദ സെക്രട്ടറിയേറ്റ് ഓഫ് ദ സ്റ്റേറ്റ്, വത്തിക്കാൻ), നിയുക്തകർദിനാൾ മോൺ. റോളണ്ടസ് മക്കരിക്കസ് (കോ-അഡ്ജുത്തോർ ആർച്ചുപ്രീസ്റ്റ്, മരിയ മജോറെ ബസിലിക്ക വത്തിക്കാൻ), മോൺ. ഫ്ലാവിയാനോ റമി അല്‍-കമലൻ (അപ്പസ്തോലിക് വിസിറ്റർ ഫോർ ദ കാത്തലിക് ഫെയ്ത്ത്ഫുൾ റിസൈഡിങ് ഇൻ യൂറോപ്പ് & പ്രൊക്യുറേറ്റർ ഓഫ് ദ സിറിയൻ കാത്തലിക് ചർച്ച് ഇൻ റോം), മോൺ. യാവിയർ ഡൊമിങോ ഫെർണാണ്ടസ് ഗോൺസാലസ് (ചീഫ് ഓഫ് പ്രോട്ടോക്കോൾ), അപ്പസ്തോലികയാത്രകളുടെ അസിസ്റ്റൻ്റുമാരായ ഡോ. മെലാനിയ ഇയർമിയേരി, ഡോ. അലസാൻട്രോ ഗാല്ലോ, ഡോ. ദനിയേലെ നാർദിസ്, സ്റ്റെഫാനിയ കപ്പൂസ്വോ എന്നിവരാണു സന്ദർശനസംഘത്തിലുണ്ടായിരുന്നത്. നിയുക്തകർദിനാൾ അഭി. മാർ ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥസംഘം.