ചങ്ങനാശേരി അതിരൂപത ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്മെൻറ് പുതിയതായി ആരംഭംകുറിച്ച പി.എസ്.സി. കോച്ചിങ് 12 ഓഗസ്റ്റ് 2023 രാവിലെ 10 ന് അതിരൂപതാകേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്‌തു. അതിരൂപതാ സിഞ്ചെല്ലൂസ് മോൺ. ജയിംസ് പാലയ്ക്കൽ, CARP ഡിപ്പാർട്ടുമെൻറ് ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ, റെന്നി മാത്യു, ഡോ. റൂബിൾ രാജ്, പ്രൊഫ. പി. സി. അനിയൻകുഞ്ഞ്, ആൻ്റണി ആറിൽച്ചിറ, ഷൈൻ വി.എസ്., പി.എസ്.സി. കോച്ചിങ്ങിനു രജിസ്റ്റർ ചെയ്‌തവർ എന്നിവർ സന്നിഹിതരായിരുന്നു. HOLIDAYS, WEEKDAYS എന്നിങ്ങനെ രണ്ടു ബാച്ചുകൾ 2023 ഓഗസ്റ്റ് 13,14 തീയതികളിലായി ആരംഭിക്കുന്നു. ഇനിയും ചേരാൻ ആഗ്രഹമുള്ളവർ വിളിക്കുക: 6238214912