കുറ്റിച്ചൽ ലൂർദ് മാതാ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഉദ്‌ഘാടനം ചെയ്തു

Saturday 19 November 2022

കുറ്റിച്ചൽ: കേരളാ യൂണിവേഴ്സിറ്റിയുടെ  കീഴിൽ പുതുതായി അനുവദിച്ച ലൂർദ് മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൻ്റെ ഉദ്ഘാടനം 2022 നവംബർ  18 ന് ജലവിഭവവകുപ്പ് മന്ത്രി ബഹു. റോഷി അഗസ്റ്റിൻ  നിർവ്വഹിച്ചു. തദവസരത്തിൽ ലൂർദ് മാതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യുഷൻസിൻ്റെ ഡയറക്ടറായ റവ. ഫാ. ബിജോയി അറയ്ക്കൽ സ്വാഗതം ആശംസിച്ചു. ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാ ഷണവും കോളേജിൻ്റെ ലോഗോ, വെബ്സൈറ്റ്  എന്നിവയുടെ പ്രകാശനവും നിർവ്വഹിച്ചു. കോളേജിൻ്റെ മിഷനും വിഷനും കോർ വാല്യൂസും  ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാനും സഹരക്ഷാധികാരിയുമായ അഭി. മാർ തോമസ് തറയിൽ നിർവ്വഹിച്ചു. കോളേജ് ലൈബ്രറി ബ്ലോക്കിൻ്റെയും  സെമിനാർ ഹാളിൻ്റെയും ഉദ്ഘാടനം അരുവി ക്കര എം.എൽ.എ. അഡ്വ. ജി. സ്റ്റീഫൻ നിർവ്വഹിച്ചു. സമർത്ഥരും നിർദ്ധനരുമായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി. മണികണ്ഠൻ നിർവ്വഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് ലൂർദ് മാതാ ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ വൈസ് പ്രസിഡൻ്റ് റവ. ഫാ. മോർളി കൈതപ്പറ മ്പിൽ, ലൂർദ് മാതാ കോളേജ് ഓഫ് എഞ്ചിനിയറിങ് പ്രിൻസിപ്പൽ ഡോ. ബെഷീബാ വിൽസൺ, ലൂർദ് മാതാ കോളേജ് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ് ആൻഡ് കാറ്ററിങ് പ്രിൻസിപ്പൽ പ്രൊഫ. രഞ്ജിത്ത് പിള്ള തുടങ്ങിയവർ സംസാരിച്ചു.

കോളേജ് ബർസാർ റവ. ഫാ. ഡോ. ക്രിസ്റ്റോ നേരിയംപറമ്പിൽ, അധ്യാപകനും ഹോസ്റ്റൽ വാർഡനുമായ റവ. ഫാ. വർ ഗീസ് നമ്പിമഠം, ബഹു. വൈദികർ, ബഹു. സന്യസ്തർ, രക്ഷിതാക്കൾ, മത - രാഷട്രീയ നേതാക്കൾ, സാമൂഹ്യ -മാധ്യമ പ്രവർത്തകർ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ  തുടങ്ങിയവർ സന്നിഹിതരായിരുന്നു. എൽ.എം.സി. എ.എസ്.  പ്രിൻസിപ്പൽ ഡോ. ജോച്ചൻ ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി. ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ പ്രവ ർത്തിക്കുന്ന കോളേജിൽ നിലവിൽ ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ, ബി.കോം. കോമേഴ്‌സ് & ടാക്സ് തുടങ്ങിയ കോഴ്സു കളാണ് നിലവിലുള്ളത്. 


useful links