രജതജൂബിലി കൺവെൻഷൻ നാലാം ദിവസത്തിൽ ചങ്ങനാശ്ശേരി അതിരൂപത യൂക്കരിസ്റ്റിക് കോൺഗ്രസ്സും പരിശുദ്ധ കുർബാനവർഷ സമാപനവും
Saturday 17 February 2024
ചങ്ങനാശ്ശേരി: അതിരൂപതാ ബൈബിൾ കൺവെൻഷൻ്റെ നാലാം ദിവസമായ ഫെബ്രുവരി 17 ഉച്ച കഴിഞ്ഞ് 3.00 ന് ആരംഭിച്ച ജപമാലപ്രാർത്ഥനയ്ക്കും തുടർന്നുള്ള ദ്ബസ്ശാ ശായീൻ (ഒമ്പതാം മണിജപം) പ്രാർത്ഥനയ്ക്കുംശേഷം സെന്റ് മേരീസ് പാരിഷ് ഹാളിൽനിന്നും തുടങ്ങിയ പ്രാരംഭ പ്രദക്ഷിണത്തോടെ ആഘോഷമായ പരിശുദ്ധ കുർബാനയാരംഭിച്ചു. സീറോമലബാർസഭ മേജർ ആർച്ചുബിഷപ് എമെരിത്തൂസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പരിശുദ്ധ കുർബാനയ്ക്കു മുഖ്യ കാർമികത്വം വഹിച്ചു. അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം, അപ്പസ്തോലിക് നുൺഷ്യോ എമെരിത്തൂസ് അഭി. മാർ ജോർജ് കോച്ചേരി, അതിരൂപതാ സഹായ മെത്രാൻ അഭി. മാർ തോമസ് തറയിൽ, ഫൊറോനാ വികാരിമാർ, അതിരൂപതയിലെ ഇടവക - സന്യസ്തവൈദികർ എന്നിവർ സഹകാർമികരായിരുന്നു. അതിരൂപതയിലെ സമർപ്പിതരും പാസ്റ്ററൽ കൗൺസിൽ - ഫൊറോനാ കൗൺസിൽ അംഗങ്ങളും സംഘടനകളുടെ അതിരൂപത - ഫൊറോനാ ഭാരവാഹികളും ഇടവകയിൽ നിന്നുള്ള പ്രതിനിധികളും നിരവധി ദൈവജനവും അതിരൂപതാതല യൂക്കരിസ്റ്റിക് കോൺഗ്രസ് ദിനാചരണത്തിൽ പങ്കുചേർന്നു. വചനപ്രഘോഷത്തിനും പരിശുദ്ധ കുർബാനയുടെ ആരാധനയ്ക്കുംശേഷം അതിരൂപതാ സിഞ്ചെള്ളൂസ് ഫാ. ജോസഫ് വാണിയപ്പുരക്ക ലിൻ്റെ നേതൃത്വത്തിൽ ദിവ്യകാരുണ്യപ്രദക്ഷിണവും നടത്തപ്പെട്ടു.