ബഹുമാനപ്പെട്ട അബ്രാഹം മുപ്പറത്തറ അച്ചന് ചങ്ങനാശ്ശേരി അതിരൂപത കുടുംബത്തിന്റെ ആദരാഞ്ജലികൾ.

Tuesday 03 August 2021

1940 ആഗസ്റ്റ് മാസം 18 ന് കിളിരൂർ ഇടവകയിൽ മുപ്പറത്തറ സക്കറിയ എലിസബത്ത് ദമ്പതികളുടെ മകനായി പിറന്നു. പാറേൽ സെമിനാരിയിലും, ആലുവാ സെമിനാരിയിലുമായി വൈദിക പഠനം പൂർത്തിയാക്കി 1967 ഡിസംബർ 18ന് മാർ മാത്യു കാവുകാട്ട് പിതാവിന്റെ കൈവയ്പിലൂടെ ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ചു. ആദ്യ രണ്ടു വർഷങ്ങൾ ദിബ്രുഗഡ് രൂപതയിൽ മിഷൻ പ്രവർത്തനം തിരഞ്ഞെടുത്തു.1960 കളിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വളരെ ദയനീയ- ദുസ്സഹ സാഹചര്യങ്ങളോട് പോരാടി നിന്ന കഥകൾ പലപ്പോഴും അച്ചൻ പങ്കു വച്ചിട്ടുണ്ട്.197l ൽ നെടുംകുന്നത്ത് തുടങ്ങിയ ഇടവക ശുശ്രൂഷ 2016ൽ വിശ്രമജീവിതത്തിലേയ്ക്ക് കടക്കും വരെ നൂറ് ശതമാനവും വിശ്വസ്തതയോടെ തുടർന്നു. 
2016 ന് ശേഷം കുടുംബത്തിൽ സഹോദരങ്ങളോടോപ്പം വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു.  സഹോദരങ്ങളും മക്കളും അച്ചനോടൊപ്പമുള്ള ജീവിതം വലിയ അനുഗ്രഹമായി കരുതി. അവരുടെ സന്തോഷത്തിൽ അവരിലൊരാളായി കഴിയാൻ ബഹുമാനപ്പെട്ട മുപ്പറത്തറ അച്ചൻ ആഗ്രഹിച്ചിരുന്നു. ദൈവം അതിന് അനുവദിക്കുന്നു. വിരമിച്ച പല വൈദികർക്കും കിട്ടാതെ പോകുന്ന ഒരു വലിയ സൗഭാഗ്യം മുപ്പറത്തറ അച്ചനായി ദൈവം കരുതിവച്ചു.
 
അച്ചൻ ശുശ്രൂഷ ചെയ്ത ഇടവകകളുടെ കാര്യം എടുത്താൽ, തന്റെ ശുശ്രൂഷയുടെ മഹത്വം കൊണ്ട് ഇടവകകളുടെ ചരിത്രത്തിന്റെ നാഴിക കല്ലായി അച്ചൻമാറിയിരുന്നു. പല സ്ഥലത്തും ഇപ്പോഴും പല കാര്യങ്ങൾ പറയുമ്പോൾ ‘മുപ്പറത്തറ അച്ചന്റെ’ കാലത്ത് എന്ന് സന്തോഷത്തോടെ ഇടയജനം പറയുന്നുവെങ്കിൽ അത് അച്ചന്റെ പൗരോഹിത്യ ശുശ്രുഷയിലൂടെ ദൈവം പ്രവർത്തിച്ചു എന്നതിന്റെ അടയാളമായി കരുതാം. അച്ചനെ പൗരോഹിത്യത്തിലേയ്ക്ക് വിളിച്ചവന്റെ കൃപയാണ്. കാലാകാലങ്ങളിൽ ദൈവം തന്റെ ജനത്തെ നയിക്കാൻ അവർക്കു വേണ്ട അജപാലകരെ നൽകും എന്നത് അച്ചന്റെ ശുശ്രുഷയുടെ ഫലം അനുഭവിച്ചവർക്കു സുവ്യക്തമാണ്.
കൗദാശിക-ആത്മീയ-ഭൗതിക കൂടിച്ചേരലിന്റെ ഒരു പ്രത്യേകത അച്ചന്റെ ഇടവക ശുശ്രുഷയിൽ ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട്. പലരേയും ഇടവക പ്രവർത്തനങ്ങളുടെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാനും, സമുദായ ബോധവും, സാമൂഹിക ബോധ്യം വളർത്താനും അച്ചന് പ്രത്യേക സിദ്ധി ഉണ്ടായിരുന്നു. തന്നെ അറിയുന്ന താൻ അറിയുന്ന എല്ലാവർക്കും തന്നെ അയച്ചവനിൽ നിന്ന് കൂടുതൽ അനുഗ്രഹങ്ങൾ നേടിത്തരാൻ അച്ചൻ യാത്രയാവുന്നു. എത്ര അനാരോഗ്യത്തിലും അതിരാവിലെ അത്യുച്ചത്തിൽ അർപ്പിച്ചിരുന്ന വിശുദ്ധ ബലി ദൈവജനത്തിന് ഒരിക്കലും മറക്കാനാവില്ല. 
 
ബഹുമാനപ്പെട്ട അച്ചൻ ഈ ഭൂമിയിൽ ആയിരുന്നപ്പോൾ അർപ്പിച്ച എല്ലാ ബാലികളും എത്തിനിന്ന സ്വർഗ്ഗ സൗഭാഗ്യത്തിലേക്കു യാത്ര ആയിരിക്കുന്നു. ജനത്തിന് വേണ്ടി ബലിവേദിയിൽ പ്രാർത്ഥിച്ച മുപ്പറത്തറ അച്ചൻ സ്വർഗത്തിൽ ഇരുന്നു അത് തുടരുക തന്നെ ചെയ്യും.
 
---------------------------------------------
 
ബഹുമാനപ്പെട്ട മുപ്പറത്തറ എബ്രഹാം അച്ചന്റെ മൃതസംസ്കാര കർമ്മങ്ങളുടെ സമയക്രമീകരണം 
 
03/08/2021 ചൊവ്വാഴ്ച്ച
ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഭൗതികശരീരം കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിൽ നിന്ന് കിളിരൂരിലെ അച്ചന്റെ ഭവനത്തിലേക്ക് കൊണ്ടുപോകുന്നു.
നാലു മണി  മുതൽ ഭവനത്തിൽ പൊതുദർശനം.
 
04/08/2021 ബുധനാഴ്ച
രാവിലെ 9 മണിക്ക് ഭവനത്തിലെ കർമ്മങ്ങൾ ആരംഭിക്കുന്നു. 
9:30ന് ദൈവാലയത്തിലേക്ക് ഭൗതികശരീരം സംവഹിക്കുന്നു.
10 മണിക്ക് ദൈവാലയത്തിൽ രണ്ടാംഭാഗം ആരംഭിക്കുന്നു.
തുടർന്ന് വിശുദ്ധ കുർബാന, അന്തിമശുശ്രൂഷകൾ  അഭിവന്ദ്യ തറയിൽ മാർ തോമസ് പിതാവിന്റെ കാർമികത്വത്തിൽ നടത്തപ്പെടുന്നു. 
 
 (മൃതസംസ്കാര കർമ്മങ്ങൾ
കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും നടത്തപ്പെടുക.)
 
---------------------------------------------------------
 
ബഹുമാനപ്പെട്ട അബ്രഹാം മുപ്പറത്തറയച്ചൻ്റെ മൃതസംസ്കാര ശുശ്രൂഷകൾ ...

useful links