ചങ്ങനാശ്ശേരി: പൊതുസമൂഹത്തിൽ ഉരുത്തിരിയുന്ന ചിന്താഗതികളും പ്രവണതകളും നിരീക്ഷിച്ച് ക്രിസ്തീയവിശ്വാസത്തിനും ധാർമി കതയ്ക്കും നിരക്കാത്ത കാര്യങ്ങൾക്കെതിരെ പ്രതികരിക്കാൻ എല്ലാ സഭാംഗങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പ്രസ്താവിച്ചു. ഉത്തമ സമൂഹസൃഷ്ടിയ്ക്കു വിശ്വാസിസമൂഹത്തിൻ്റെ ഇടപെടൽ ആവശ്യ മാണെന്നും ഇതിനായി നിതാന്ത ജാഗ്രത അനിവാര്യമാണെന്നും മാർ പെരുന്തോട്ടം മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. അതിരൂപതയുടെ പുന:സംഘടിപ്പിക്കപ്പെട്ട പബ്ലിക് റിലേഷൻസ് - ജാഗ്രതാസമിതിയുടെ ഉദ്ഘാടനം നവംബർ 9 നു നിർവഹിച്ചു സംസാരിക്കുകയായി രുന്നു അദേഹം.
സമകാലീന സഭാ - സാമുദായിക - രാഷ്ട്രീയവിഷയങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. വർഗീസ് താനമാവുങ്കൽ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി വികാരി ഫാ. ജോസ് കൊച്ചുപറമ്പിൽ, ജാഗ്രതാ സമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ, PRO അഡ്വ. ജോജി ചിറയിൽ, ഫാ. ആൻ്റണി തലച്ചെല്ലൂർ, ഡോ. റൂബിൾ രാജ്, സെർജി ആൻ്റണി തുടങ്ങിയവർ പ്രസംഗിച്ചു.