Diocesan News & Updates

Home / News Detail

എക്യുമെനിക്കൽ സംഘത്തിന്റെ സന്ദർശനം

Monday, 29 July 2024
News Image
ആഗോളകത്തോലിക്കാതിരുസഭയുടെ യൂറോപ്യൻ യൂണിയനിൽനിന്നുള്ള ഒമ്പതംഗ എക്യുമെനിക്കൽ സംഘം 2024 ജൂലൈ 28ന് അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടത്തെ അതിരൂപതാകേന്ദ്രത്തിലെത്തി സന്ദർശിച്ചു.
 
ഫാ. ഹയസിന്ത് ദെസ്‌തിവെല്ലെ ഒ.പി. (ഒഫീഷല്‍ ഓഫ് ദ ഡിക്കാസ്ട്രി ഫോര്‍ പ്രമോട്ടിങ് ക്രിസ്ത്യന്‍ യൂണിറ്റി- വത്തിക്കാന്‍), ഫാ. സാമുവേലെ ബിഞ്ഞോത്തി (ഡയസിഷന്‍ ഓഫീസര്‍ ഫോര്‍ എക്യുമെനിസം & ഇന്റെര്‍-റിലീജിയസ് ഡയലോഗ്-  ഡയസിസ് ഓഫ് മാന്തുവാ, ഇറ്റലി), ഫാ. ജൂസേപ്പേ ക‌സ്തേല്ലി (ഒഫീഷല്‍ ഓഫ് ദ ഡിക്കാസ്ട്രി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് എജ്യുക്കേഷന്‍, വത്തിക്കാൻ), ഫാ. മിഗ്വെൽ ദഷ്യർദിൻ (ഡയറക്ടര്‍ ഓഫ് ദ നാഷണല്‍ സര്‍വീസ് ഫോര്‍ ക്രിസ്ത്യന്‍ യൂണിറ്റി- പാരിസ്, ഫ്രാൻസ്), ഫാ. റയാൻ മുൾദൂൺ (ഡയറക്ടര്‍ ഓഫ് ദ ഓഫീസ് ഓഫ് എക്യുമെനിക്കല്‍ & ഇന്റെര്‍-റിലീജിയസ് ഡയലോഗ്- ആര്‍ച്ചുഡയസിസ് ഓഫ് ന്യൂയോര്‍ക്ക്- യു.എസ്.എ.), ഫാ. യാൻ നോവോനിക് (ലണ്ടൻ, യുണൈറ്റഡ് കിങ്ഡം), ഫാ. മാരിയൂസ് പിയെത്സിക് (ഡയസിഷന്‍ ഓഫീസര്‍ ഫോര്‍ ക്രിസ്ത്യന്‍ യൂണിറ്റി (ഡയസിസ് ഓഫ് ഫ്രെയു-ടൂലോണ്‍- ഫ്രാന്‍സ്), ഫാ. ജിജിമോൻ പുതുവീട്ടിൽകളം എസ്.ജെ. (മെമ്പര്‍ ഓഫ് ദ ജോയിന്റ് ഇന്റര്‍നാഷണല്‍ കമ്മിഷന്‍സ് ഫോര്‍ തിയളോജിക്കല്‍ ഡയലോഗ് ബിറ്റ്വീന്‍ ദ കാത്തോലിക് ചര്‍ച്ച് , ദ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചസ് ആന്‍ഡ് ദ അസ്സീറിയന്‍ ചര്‍ച്ച് ഓഫ് ദ ഈസ്റ്റ്- ഓക്സ്ഫഡ്, യുണൈറ്റഡ് കിങ്ഡം), ഫാ. റഫായേലെ വാഖുസ് യിമേനെസ് (ഡയറക്ടര്‍ ഓഫ് ദ സെക്രട്ടറിയേറ്റ് ഓഫ് ദ എപ്പിസ്‌കോപ്പല്‍ കമ്മിഷന്‍ ഫോര്‍ ദ ഡോക്ടറിന്‍ ഓഫ് ദ ഫെയ്ത്ത് ആന്‍ഡ് ഓഫ് ദ സബ്-കമ്മിഷന്‍ ഫോര്‍ ഇന്റര്‍കണ്‍ഫെഷണല്‍ റിലേഷന്‍സ് ഓഫ് ദ സ്പാനിഷ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫെറന്‍സ്- മാഡ്രിഡ്, സ്‌പെയിന്‍) എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.
 
കത്തോലിക്കാതിരുസഭയും മലങ്കര മാർതോമാസുറിയാനിസഭയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാരംഭിച്ച സംവാദത്തിന്റെ ഭാഗമായിട്ടായിരുന്നു സംഘം കേരളസന്ദർശനം നടത്തിയത്.