പൗരസ്ത്യ വിദ്യാപീഠത്തിൽനിന്നു പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ആദരവ്

Wednesday 16 March 2022

ദൈവശാസ്ത്രപഠനത്തിലൂടെ കാരുണ്യത്തിന്റെയും പ്രേഷിതമനോഭാവത്തിന്റെയും മുഖങ്ങളും പ്രായോഗിക കാര്യങ്ങളെ വ്യക്തമായ രീതിയിൽ കൈകാര്യം ചെയ്യുവാനുള്ള തിരിച്ചറിവും ഉണ്ടാക ണമെന്നു കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. വടവാതൂർ സെൻറ്  തോമസ് അപ്പസ്തോലിക് സെമിനാരിയിൽനിന്നു 2021-22 വർഷം പൗരോഹിത്യം സ്വീകരിച്ച 41 വൈദികരുടെ കൂട്ടായ്മയും പൗരസ്ത്യ വിദ്യാപീഠത്തിൽനിന്നു ദൈവശാസ്ത്രത്തിലും തത്വശാസ്ത്ര ത്തിലും പഠനം പൂർത്തിയാക്കിയ 111 പേർക്ക് ബിരുദവും ബിരുദാനന്തരബിരുദവും സമ്മാനിച്ച ചടങ്ങും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 
ഓർത്തഡോക്സ് സിറിയൻ സഭയിലെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ട പൗരസ്ത്യ വിദ്യാപീഠ ത്തിലെ വിദ്യാർഥിയായ റമ്പാൻ ഗീർവർഗീസ് കൊച്ചുപറമ്പിലിനെ മാർ മാത്യു മൂലക്കാട്ട് അനുമോദിച്ചു. പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, കോതമംഗലം രൂപത വികാരി ജനറാളും ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി മുൻ ചരിത്ര അധ്യാപകനുമായ റവ. ഡോ. പയസ് മലേകണ്ടത്തിൽ, കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് (ഐ ഇസിഎൽ) ഡയറക്ടർ റവ. ഡോ. ജയിംസ് തലച്ചെല്ലൂർ, പൗരസ്ത്യ വിദ്യാപീഠം രജിസ്ട്രാർ റവ. ഡോ. സിറിയക് വലിയകുന്നുംപുറത്ത്, സെൻറ്  തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ റവ. ഡോ. സ്കറിയ കന്യാകോണിൽ എന്നിവർ പ്രസംഗിച്ചു.

useful links