ഇൻ്റർ-എപ്പാർക്കിയൽ മീറ്റിങ്

Monday 20 January 2025

ചെത്തിപ്പുഴ: ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ മേലധ്യക്ഷന്മാരുടെയും ഡിപ്പാർട്ടുമെന്റ് തലവന്മാരുടെയും സമ്മേളനം 2025 ജനുവരി 20നു ചെത്തിപ്പുഴ സെന്റ് തോമസ് നഴ്സിങ് കോളേജിൻ്റെ മീഡിയ ഹാളിൽ നടത്തപ്പെട്ടു.
 
അതിരൂപതയുടെ പ്രോട്ടോ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ആൻ്റണി എത്തയ്ക്കാട് സമ്മേളനത്തിനു സ്വാഗതമാശംസിച്ചു. അതിരൂപതാ ചാൻസലർ വെരി റവ. ഫാ. ജോർജ് പുതുമനമൂഴിയിൽ മുൻസമ്മേളനത്തിൻ്റെ റിപ്പോർട്ട് അവതരിപ്പിച്ചു. അതിരൂപതയുടെ മേലധ്യക്ഷസ്ഥാനം ഏറ്റെടുത്ത അഭി. മാർ തോമസ് തറയിൽ മെത്രാപ്പോലീത്തായെ പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളുടെ മേലധ്യക്ഷന്മാർ പ്രത്യേകമാദരിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അഭി. മെത്രാപ്പോലീത്തായ്ക്ക് ആശംസ നേർന്നു.
 
പ്രോട്ടോ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ആൻ്റണി എത്തയ്ക്കാട്, പാലാ രൂപതയുടെ പ്രോട്ടോ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജോസഫ് തടത്തിൽ, അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. മാത്യു ചങ്ങങ്കരി, പാലാ രൂപതയുടെ സിഞ്ചെള്ളൂസ് വെരി റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, ചാൻസലർ വെരി റവ. ഫാ. ജോസ് കുറ്റിയാങ്കൽ, വെരി കാഞ്ഞിരപ്പള്ളി രൂപതയുടെ സിഞ്ചെള്ളൂസ് റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ചങ്ങനാശ്ശേരി സെന്റ് ബർക്മൻസ് കോളേജിന്റെ പ്രിൻസിപ്പൽ ഫാ. ജോസഫ് പ്ലാത്തോട്ടത്തിൽ, ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, ഫാ. ജോഷി കുളത്തിങ്കൽ, ഫാ. ജോർജ് മാന്തുരുത്തിൽ, ഫാ. ജോർജ് ഞാറക്കുന്നേൽ, ഫാ. ജയിംസ് കൊക്കാവയലിൽ, ഫാ. ജോസഫ് നരിതൂക്കിൽ എന്നിവർ സംസാരിച്ചു.
 
പാലാ രൂപതാ പ്രോട്ടോ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജോസഫ് തടത്തിൽ സമ്മേളനത്തിനു നന്ദി പ്രകാശിപ്പിച്ചു.