ചങ്ങനാശ്ശേരി: നൂറുമേനി സീസൺ 2 മത്സരത്തിന് ആവേശംകുറിച്ചുകൊണ്ട് അതിരൂപതയിലെ സന്യാസിനിസമൂഹങ്ങളിൽ നിന്ന് 4 കാറ്റഗറികളിലായി കോൺഗ്രിഗേഷൻതലങ്ങളിൽ നടന്ന മത്സരങ്ങളിൽ ഒന്നാമതെത്തിയ നൂറ്റിയമ്പതിലധികം സിസ്റ്റേഴ്സാണ് നൂറുമേനി അതിരൂപതാതലമത്സരത്തിൽ പങ്കെടുത്തത്. ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളിലാണ് മത്സരാർത്ഥികൾ പങ്കെടുത്തത്.
ചങ്ങനാശ്ശേരി മോർക്കുളങ്ങര എ.കെ.എം. സ്കൂളിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനകർമം അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. വർഗീസ് താനമാവുങ്കൽ ദീപംതെളിച്ച് നിർവഹിച്ചു. ദൈവവചനം നൂറ്റാണ്ടുകളായുള്ള ദൈവജനത്തിന്റെ പ്രാർത്ഥനയുടെയും ദൈവഹിതത്തിന്റെയും സ്രോതസാണെന്നും അത് നമ്മെ നിരന്തരം വഴിനടത്തണമെന്നും ഉദ്ഘാടനസന്ദേശത്തിൽ ഫാ. വർഗീസ് ആഹ്വാനംചെയ്തു. ബൈബിൾ അപ്പോസ്തലേറ്റ് അതിരൂതാ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, എൽ.എസ്.ഡി.പി. കോൺഗ്രിഗേഷൻ മദർ ജനറാൾ സി. റോസിലി, എഫ്.സി.സി. ദേവമാതാ പ്രൊവിൻഷ്യൽ സി. ലിസ്മേരി, എ.കെ.എം. സ്കൂൾ മാനേജർ സി. ലിസ് മരിയ വാഴക്കുളം എസ്.എ.ബി.എസ്., പ്രിൻസിപ്പൽ സി. സാങ്റ്റാ മരിയ എസ്.എ.ബി.എസ്., ആരാധനാസഭയുടെ മുൻ പ്രൊവിൻഷ്യൽ സി. റോസ് കുന്നത്തുപുരയിടം എസ്.എ.ബി.എസ്. എന്നിവർ പ്രസംഗിച്ചു.
നൂറുമേനിയുടെ അടുത്തഘട്ടം ഏപ്രിൽ 14 ന് നടക്കുന്ന ഇടവകതലമത്സരവും ഏപ്രിൽ 28 ന് നടക്കുന്ന ഫൊറോനാതല മത്സരവുമാണ്. വൈദികാർത്ഥികൾ ക്കുള്ള നൂറുമേനിമത്സരം മെയ് 9 ന് കുറിച്ചി സെന്റ്. തോമസ് മൈനർ സെമിനാരിയിലാണ് നടത്തപ്പെടു ന്നത്. സി. ചെറുപുഷ്പം എസ്.എ.ബി.എസ്., പ്രൊഫ. ജോസഫ് റ്റിറ്റോ നേര്യംപറമ്പിൽ, മറിയം ജോർജ് പൊട്ടൻകുളം, റ്റോമി ആന്റണി കൈതക്കളം, ജെഫിൻ പുളിക്കപ്പടവിൽ, അജോഷ് പടനിലം എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി.