ജോട്ട് വാര: ഷംഷാബാദ് രൂപതയുടെ രാജസ്ഥാൻ റീജനിൽ തോമാശ്ലീഹായുടെ നാമത്തിലുള്ള ഏക ദൈവാലയമാണ് ജോട്ട് വാരയിലെ സെന്റ്. തോമസ് ഇടവക ദൈവാലയം. 2021 ജനുവരി നാലാം തീയതിയാണ് രാജസ്ഥാനിൽ ഈ ദൈവാലയം അഭി. മാർ റാഫേൽ തട്ടിൽ പിതാവ് ആശീർവദിച്ചത്. കൊറോണയുടെ രണ്ടാം തരംഗത്തെ തുടർന്ന് അടച്ചിട്ട ദൈവാലയം ദുക്റാന തിരുനാൾ ദിനത്തിൽ ഗവൺമെന്റ് അനുവാദത്തോടെ തുറക്കാൻ കഴിഞ്ഞതും ഇടവകതിരുനാൾ ആചരിക്കാൻ കഴിഞ്ഞതും വലിയ സന്തോഷത്തോടെയാണ് ഇടവകാംഗങ്ങൾ നോക്കികാണുന്നത്. ഇറ്റാവ ജയ്പൂർ വികാരി ജനറാൾ പെരി. ബഹു. ജയിംസ് പാലക്കൽ അച്ചൻ ആഘോഷമായ പരിശുദ്ധ കുർബാനയർപ്പിക്കുകയും വചന സന്ദേശം നല്കുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പരിഗണിച്ച് വളരെ ലളിതമായിട്ടാണ് ഇടവക വികാരി ഫാ. വിൽസൻ പുന്നക്കാലയിൽ തിരുനാൾ ക്രമീകരിച്ചത്. ഗവൺമെന്റ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അൻപത് പേർക്ക് മാത്രമേ പങ്കെടുക്കാൻ കഴിഞ്ഞുള്ളു. ശ്രീ. സിറിൾ സ്റ്റീഫൻ ബാബു ആണ് തിരുനാൾ ഏറ്റെടുത്ത് നടത്തിയത്