പ്രോലൈഫ് ദിനാചരണം - പാറേൽ സെൻറ് മേരീസ് തീർത്ഥാടനകേന്ദ്രത്തിൽ
Friday 25 March 2022
ഗർഭപാത്രത്തിൽ വച്ച് കൊല്ലപ്പെടുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങളെ അനുസ്മരിക്കുന്നതിന് ചങ്ങനാശേരി അതിരൂപതയിലും ഇന്ന് പ്രോലൈഫ് ദിനാചരണം ആചരിക്കും. അതിരൂപത ജീവൻ ജ്യോതിസ് പ്രോലൈഫ് സെല്ലിന്റെ നേതൃത്വത്തിലാണ് പ്രോലൈഫ് ദിനാചരണം നടത്തുന്നത്. രാവിലെ 9.30 മുതൽ പ്രോലൈഫ് ജപമാലയും ദിവ്യകാരുണ്യ ആരാധനയും ദൈവവചനപ്രഘോഷണവും വിശുദ്ധ കുർബാനയും വിശുദ്ധ ജിയന്നയുടെ മധ്യസ്ഥപ്രാർത്ഥനയും ഉണ്ടായിരിക്കും. ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പ്രോലൈഫ് സന്ദേശം നൽകും. ഫാ. ആന്റണി തട്ടശേരി വചനസന്ദേശം നൽകി ദിവ്യകാരുണ്യആരാധന നയിക്കും. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, പ്രോ ലൈഫ് ഇൻചാർജ് ഫാ. ടിജോ പുത്തൻപറമ്പിൽ എന്നിവർ വിശുദ്ധകുർബാനയ്ക്കു അർപ്പിക്കും.