ഇത്തിത്താനം: ഇടവകവൈദികരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനമായ 2024 ഓഗസ്റ്റ് നാലിന് അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം വിരമിച്ച വൈദികരോടൊപ്പം ഇത്തിത്താനം സെന്റ് ജോസഫ്സ് പ്രീസ്റ്റ്സ് ഫോമിൽ പരിശുദ്ധ കുർബാന അർപ്പിച്ചു. പ്രീസ്റ്റ് ഹോം ഡയറക്ടർ ഫാ. അഗസ്റ്റിൻ തൈപ്പറമ്പിൽ, ഫാ. മാത്യു കരിക്കണ്ടം എന്നിവർ സഹകാർമികരായിരുന്നു. തിരുനാൾദിനത്തിന്റെ സമ്മാനമായി വൈദികർക്ക് അഭി. മെത്രാപ്പോലീത്ത ഊറാറ നൽകുകയും രോഗാവസ്ഥയിൽ കിടപ്പിലായിരിക്കുന്ന വൈദികരെ അവരുടെ മുറികളിൽ ചെന്നു സന്ദർശനം നടത്തുകയും ചെയ്തു.