ചങ്ങനാശേരി: സെന്റ് ബെർക്‌മെൻസ് കോളേജ് കാവുകാട്ട് ഹാളിന്റെ വെഞ്ചരിപ്പും പുനർസമർപ്പണവും ഇന്നലെ വൈകുന്നേരം മൂന്നു മണിക്ക് അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. എസ്. ബി. കോളേജ് മാനേജരും അതിരൂപതാ സിഞ്ചെള്ളൂസുമായ വെരി റവ. ഡോ. ജയിംസ് പാലക്കൽ, എസ്. ബി. കോളേജ് പ്രിൻസിപ്പൽ റവ. ഫാ. റെജി പി കുര്യൻ, പ്രൊഫ. പി. ജെ. തോമസ് ഡോ. പി. ജെ. കുര്യൻ, ഡോ. എൻ. എം. മാത്യു, ഡോ. ജോസ് പ്രസാദ്, സി. എച്ച്. അമൃത, ബി. ജെ. ജോസഫ്, സിബി ചാണ്ടി എന്നിവർ പ്രസംഗിച്ചു. അതിരൂപതാ സിഞ്ചെള്ളൂസുമാരായ വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, വെരി റവ. ഡോ. വർഗീസ് താനമാവുങ്കൽ, അതിരൂപതാ പ്രൊക്കുറേറ്റർ വെരി റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. ബെന്നി മാത്യു, റവ. ഡോ. ജോസ് ജോർജ്, ഡോ. ജോസഫ് ജോബ, കോളേജ് ബർസാർ റവ. ഫാ. മാർട്ടിൻ മുടന്താഞ്ഞലിൽ, അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, പൂർവ വിദ്യാർത്ഥികൾ പൂർവ അധ്യാപകർ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യംവഹിച്ചു