ചങ്ങനാശേരി അതിരൂപത ഒരുക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം

Thursday 19 November 2020

അതിരൂപതയിലെ എല്ലാ ഇടവകകളിലെയും എല്ലാ കുടുംബങ്ങളും പങ്കെടുക്കത്തക്കവിധം ഒരു വാർഷിക ധ്യാനം ക്രമീകരിക്കുകന്ന കാര്യം നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കുന്നു. നമ്മുടെ ആത്മീയ ജീവിതത്തിൽ വാർഷിക ധ്യാനങ്ങൾക്കു വളരെ ഏറെ പ്രാധാന്യം ഉണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടവകയിലെ വാർഷിക ധ്യാനങ്ങൾ അസാധ്യമാണല്ലോ. ഭാവനങ്ങളെ ദൈവാലയങ്ങൾ ആയി കണ്ടു വേണ്ടത്ര ഒരുക്കത്തോടും പ്രാർത്ഥന അരൂപിയോടും കൂടി, കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചിരുന്നു ഉത്സാഹത്തോടും ഏകാഗ്രതയോടും ധ്യാന പരിപാടികളിൽ പങ്കെടുക്കണമെന്ന് ഞാൻ  ആഗ്രഹിക്കുന്നു. ഓരോ കുടുംബവും സ്വന്തം കുടുംബത്തിന് വേണ്ടിയും ഇടവകയ്ക്ക് വേണ്ടിയും അതിരൂപതക്ക് വേണ്ടിയും സഭ മുഴുവനും വേണ്ടിയും തീക്ഷ്ണതയോടെ പ്രാർത്ഥിക്കണം. "ഒരുമിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ചു നിലനിൽക്കുന്നു." 

 

എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുകയും ഏവർക്കും ദൈവ കൃപ നിറഞ്ഞ ഒരു ധ്യാനം ആശംസിക്കുകയും ചെയ്യുന്നു.

 

ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം


useful links