ചങ്ങനാശ്ശേരി: 138-ാമത് അതിരൂപതാദിനത്തിന്റെ ലോഗോ പ്രകാശനം ചെയ്‌തു. ഏപ്രിൽ 23 വൈകുന്നേരം അതിരൂപതാ കേന്ദ്രത്തിൽ നടന്ന ഇൻ്റർ ഡിപ്പാർട്ടുമെൻ്റ് മീറ്റിങ്ങിൽ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിലിനു നൽകിയാണ് പ്രസ്‌തുത കർമം നിർവഹിച്ചത്. അതിരൂപതയുടെ കൂരിയ അംഗങ്ങൾ, ഡിപ്പാർട്ടുമെന്റ് തലവന്മാരായ വൈദികർ, അതിരൂപതാ പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ, കുറുമ്പനാടംഫൊറോന പ്രീസ്റ്റ് കോൺഫ്രൻസ് സെക്രട്ടറി ഫാ. ഫിലിപ്പ് ഏറത്തേടം, കുറുമ്പനാടം ഫൊറോനയുടെ അതിരൂപതാ പാസ്റ്ററൽ കൗൺസിലംഗം ഈശോ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.