നാൽപതാം വെള്ളിയുടെ ഭാഗമായി ആലപ്പുഴ രൂപതയും ചങ്ങനാശേരി അതിരൂപതയും സംയുക്തമായി ആലപ്പുഴ നഗരംചുറ്റിയുള്ള കുരിശിന്റെ വഴി നടത്തി. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്താ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ആലപ്പുഴ രൂപത മെത്രാൻ റൈറ്റ് റവ. ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ എന്നിവർ നേതൃത്വം നൽകി. വൈദികർ, സന്യസ്‌തർ, അത്മായർ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.