കോട്ടയം: അതിരൂപതയുടെ നിയുക്തമെത്രാപ്പോലീത്താ അഭി. മാർ തോമസ് തറയിൽ മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ കോട്ടയം ദേവലോകം അരമനയിൽ 2024 ഒക്ടോബർ 13നു ബസേലിയോസ് മാർതോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായെ സന്ദർശിച്ചു.
പരിശുദ്ധ എപ്പിസ്കോപ്പൽ സൂനഹദോസ് സെക്രട്ടറി ഡോ. യൂഹാന്നോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, വൈദികട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, അല്മായട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, അരമന മാനേജർ യാക്കോബ് റമ്പാൻ എന്നിവർ സന്നിഹിതരായിരുന്നു.