നിരണം തീർത്ഥാടനം ജൂലൈ 3ന്

Saturday 02 July 2022

മാർത്തോമാശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ വർഷത്തിൽ, ദുക്റാനാ ദിനത്തിൽ ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം. നേതൃത്വം നൽകുന്ന പതിനാറാമത് നിരണം തീർത്ഥാടനം ജൂലൈ മൂന്ന് ഞായറാഴ്ച നടക്കും. രാവിലെ 8 :30ന് ചങ്ങനാശ്ശേരി കത്തീഡ്രൽ ദേവാലയത്തിലെ പൂർവ്വ പിതാക്കന്മാരുടെ കബറിടത്തിങ്കൽ നിന്നും അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത നിരണം തീർത്ഥാടനത്തിന് ആരംഭംകുറിച്ച് ദീപനാളം കൈമാറും. ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷൻ, ളായിക്കാട്, വേങ്ങൽ, കാവുംഭാഗം, പൊടിയാടി വഴി തീർത്ഥാടനം ഉച്ചയോടുകൂടി നിരണത്ത് എത്തും. തുടർന്ന് കൽവിളക്കിൽ തിരിതെളിയിച്ച് ശേഷം അഭിവന്ദ്യ മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കും അതിരൂപതാ ഡയറക്ടർ ഫാ.ആന്റണി ആനകല്ലു ങ്കൽ, ഫൊറോന ഡയറക്ടർമാർ സഹകാർമ്മികരായിരിക്കുo. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന തീർത്ഥാടകർക്ക് നേർച്ച ഭക്ഷണം വിതരണം ചെയ്യും, അതിരൂപതാ പ്രസിഡന്റ് ജോർജ്ജ് ജോസഫ്,ഡെപ്യൂട്ടി പ്രസിഡന്റ് ജെയ്നറ്റ് മാത്യു , ജനറൽ സെക്രട്ടറി ടോം തോമസ്, ട്രഷറർ അലൻ ടോമി വിവിധ കമ്മിറ്റികളുടെ കൺവീനർമാരായ, റോണി ജോൺ, അലൻ പീറ്റർ , ജോയൽ ജോൺ റോയി , അലക്സ് സെബാസ്റ്റ്യൻ, ജെയ്സൺ സൈബാസ്റ്റ്യൻ, ആരോമൽ പീറ്റർ , ജിസ്മോൾ ജോസഫ്  തുടങ്ങിയവർ നേതൃത്വം നൽകും.


useful links