കാർപ്പ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്‌തു

Monday 15 August 2022

ചങ്ങനാശേരി: ക്രൈസ്‌തവവിശ്വാസികളിൽ സമുദായബോധം വളർത്തുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ചങ്ങനാശേരി അതിരൂപതയിൽ ആരംഭിച്ച ഡിപ്പാർട്ടുമെൻ്റാണ് CARP (Department of Community Awareness and Rights' Protection). ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും സർക്കാർപദ്ധതികൾ, EWS,  മറ്റ് ആനുകൂല്യങ്ങൾ എന്നിവ നേടിയെടുക്കുന്നതിലും പരിചയപ്പെടുത്തുന്നതിലും ഈ ഡിപ്പാർട്ടുമെൻ്റ് നിസ്‌തുലമായ  സേവ നങ്ങൾ നൽകിവരുന്നു. ഇതിൻ്റെ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനും  സർക്കാർ പദ്ധതികൾ സമുദായാംഗങ്ങളിൽ എത്തിക്കുന്നതിനുമായി പുതിയതായി ആരംഭിച്ച carpchanganacherry.com എന്ന വെബ്സൈറ്റ് ചങ്ങനാശേരി അതിരൂപതാ മുൻ മെത്രാപ്പോലീത്ത മാർ ജോസഫ് പവ്വത്തിൽ ഉദ്ഘാടനം ചെയ്‌തു. മാർ ജോസഫ്  പവ്വത്തിലിൻ്റെ 93- ആം ജന്മ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 14 ശനിയാഴ്ച അതിരൂപതാകേന്ദ്രത്തിൽ നടത്തപ്പെട്ട ചടങ്ങിലായിരുന്നു ഉദ്ഘാടനം നടത്തപ്പെട്ടത്. അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, സഹായമെത്രാൻ മാർ തോമസ് തറയിൽ, വികാരി ജനറാൾമാർ, വൈദികർ, സന്യസ്തർ, അത്മായനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


useful links