Diocesan News & Updates

Home / News Detail

ഫാ. പോൾ പീടിയേക്കൽ ഇനി ജയ്പ്പൂർ മിഷന്റെ പുതിയ സോണൽ വികാർ

Friday, 11 December 2020
News Image

ജയ്പൂർ: ജയ്പൂർ ഹോളിഫാമിലി ഇടവക വികാരി ബഹുമാനപ്പെട്ട പോൾ പീടിയേക്കൽ അച്ചനെ ഷംഷാബാദ് രൂപത മെത്രാൻ അഭിവന്ദ്യ  റാഫേൽ തട്ടിൽ പിതാവ്,  ജയ്പൂർ മിഷൻ സോണൽ വികാരിയായി നിയമിച്ചു. രാജസ്ഥാനിലെ പന്ത്രണ്ട് ജില്ലകളിലായി വളർന്ന് വരുന്ന സിറോ മലബാർ സഭയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കേണ്ടതിന് വികാരി ജനറാൾ പെരി. ബഹു.ജയിംസ് പാലക്കൽ അച്ചന്റെ നിർദ്ദേശപ്രകാരമാണ് ഈ നിയമനം. ഇത് വഴി ജയ്പൂർ സിറ്റി പാരിഷ് , ജോട്ട് വാര സെന്റ്. തോമസ് ചർച്ച്, കോട്ട മാർ സ്ലീവാ ചർച്ച്, സെന്റ്. ജൂഡ്മിഷൻ ബുന്ധി, ബിവാഡി സെന്റ്. ജോസഫ് ചർച്ച് എന്നിവടങ്ങളിൽ കാനോൻ നിയമം നിഷ്കർഷിക്കുന്ന ഫൊറോന വികാരിയുടെ ചുമതലകൾ അച്ചനിൽ നിക്ഷിപ്തമാണ്. നിലവിൽ ജയ്പൂർ ഹോളി ഫാമിലി ചർച്ചിന്റെ വികാരിയായി സേവന മനുഷ്ടിക്കുന്ന പോളച്ചന്റെ നേതൃത്വത്തിൽ ഇടവക ദൈവാലയത്തിന്റെ പണി പുരോഗമിക്കുമ്പോഴാണ് ഈ അധിക ചുമതല ഏല്പ്പിക്കുന്നത്.