വൈദികമന്ദിര വെഞ്ചരിപ്പ്

Sunday 14 January 2024

കൊല്ലം: ഇന്നു രാവിലെ 10 മണിക്കുള്ള പരി. കുർബാനയ്ക്കുശേഷം കൊല്ലം- വെഞ്ചേമ്പ് സെന്റ് ജോർജ് ഇടവകപ്പള്ളിയിലെ വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പുകർമം അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. വികാരി ഫാ. ജോസഫ് ചെമ്പിലകം, മുൻ വികാരി ഫാ. വർഗീസ് പുതുവേലിൽ എന്നിവർ സഹകാർമികരും ഫിൽഗിരി സെന്റ് ജോസഫ്സ് പള്ളിവികാരി ഫാ.  മാത്യു നടക്കൽ, കരവാളൂർ നിത്യസഹായ മാതാ ആശ്രമപ്പള്ളിയിലെ വൈദികരായ ഫാ. റോയി CSsR, ഫാ. ക്രിസ്റ്റി CSsR,  നവവൈദികനും നരിക്കൽ സെന്റ് മേരീസ് ഇടവകാംഗവുമായ  ഫാ. സെബാസ്റ്റ്യൻ മാമ്മൂട്ടിൽ, പുനലൂർ-നെല്ലിപ്പള്ളി നിർമൽഗിരി CMI ആശ്രമത്തിലെ വൈദികാർഥികൾ എന്നിവർ സന്നിഹിതരുമായിരുന്നു .


useful links